കണ്ണൂർ തളിപ്പറമ്പിൽ നിന്ന് കാണാതായ ഒന്പതാം ക്ലാസുകാരനെ കണ്ടെത്തി. പരശുറാം എക്സ്പ്രസിൽ വരുന്നതിനിടയിൽ കോഴിക്കോട് റെയില്വേ സ്റ്റേഷനില് നിന്നും റെയിൽവേ പോലീസാണ് കുട്ടിയെ കണ്ടെത്തിയത്.
ചൊവ്വാഴ്ച വൈകിട്ടാണ് തളിപ്പറമ്പ് സാന്ജോസ് സ്കൂളിലെ വിദ്യാര്ഥിയെ കാണാതായത്. വൈകിട്ട് 4.40 ന് ബക്കളത്തെ കടയില് നിന്ന് സഹപാഠിയോടൊപ്പം ജ്യൂസ് കഴിക്കുന്ന സിസിടിവി ദൃശ്യങ്ങളില് കണ്ടെത്തിയിരുന്നു. പരാതി ലഭിച്ചതിനെ തുടര്ന്ന് കുട്ടിക്കായി പൊലീസ് അന്വേഷണം ഊര്ജിതമാക്കിയിരുന്നു.
إرسال تعليق