ഹരിയാനയിലെ തോല്‍വിയില്‍ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കോണ്‍ഗ്രസിന് ജയിക്കാവുന്ന തിരഞ്ഞെടുപ്പായിരുന്നു ഹരിയാനയിലേത്. പാര്‍ട്ടിയേക്കാള്‍ സ്വന്തം മുന്നേറ്റത്തിനാണ് പ്രാദേശിക നേതാക്കള്‍ക്ക് താല്‍പര്യം പ്രകടിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ നേതാക്കള്‍ പാര്‍ട്ടിയെക്കുറിച്ച് ചിന്തിച്ചില്ലെന്നും രാഹുല്‍ വിമര്‍ശിച്ചു. ഇത്രയും പറഞ്ഞ ശേഷം അദ്ദേഹം യോഗത്തില്‍ നിന്ന് ഇറങ്ങിപോകുകയും ചെയ്തു.
വോട്ടെണ്ണലിന്റെ കാര്യത്തില്‍ എന്ത് പിഴവ് സംഭവിച്ചുവെന്നതിനെക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ട് വേണമെന്നും അദ്ദേഹം ആവശ്യമുന്നയിച്ചു. അജയ് മാക്കന്‍, അശോക് ഗെഹ്ലോട്ട്, ദീപക് ബാബരിയ, കെസി വേണുഗോപാല്‍ തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു. ഹരിയാനനിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയത്തില്‍ രാഹുല്‍ ഗാന്ധി രോഷാകുലനായതായി നേരത്തേ റിപ്പോര്‍ട്ട് വന്നിരുന്നു.
അതേസമയം, ട്രെയിന്‍ അപകടങ്ങള്‍ ആവര്‍ത്തിച്ചിട്ടും സര്‍ക്കാര്‍ പാഠം പഠിക്കുന്നില്ല. സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനി എത്ര ജീവന്‍ പൊലിയേണ്ടി വരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച വൈകിട്ടാണ് തമിഴ്നാട്ടിലെ കവരൈപ്പേട്ട റെയില്‍വേ സ്റ്റേഷനില്‍ മൈസൂരു-ദര്‍ഭംഗ ബാഗ്മതി എക്സ്പ്രസ് ചരക്ക് ട്രെയിനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ 13 കോച്ചുകള്‍ പാളം തെറ്റുകയും രണ്ട് കോച്ചുകള്‍ക്ക് തീപിടിക്കുകയും ചെയ്തിരുന്നു. അപകടത്തില്‍ 19 പേര്‍ക്കാണ് പരിക്കേറ്റത്. പാസഞ്ചര്‍ ട്രെയിനിലുണ്ടായിരുന്നവരാണ് പരിക്കേറ്റവരിലേറെയും. രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്.
മുന്നൂറോളം യാത്രക്കാരുടെ ജീവന്‍ അപഹരിച്ച ദാരുണമായ ബാലസോര്‍ അപകടത്തെ പരാമര്‍ശിച്ച് മുന്‍കാല സംഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി. ”മൈസൂര്‍-ദര്‍ഭംഗ ട്രെയിന്‍ അപകടം ബാലസോര്‍ അപകടത്തെ പ്രതിഫലിപ്പിക്കുന്നു . ഒരു പാസഞ്ചര്‍ ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് ട്രെയിനുമായി കൂട്ടിയിടിക്കുന്നു.നിരവധി അപകടങ്ങളില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടിട്ടും പാഠം പഠിക്കുന്നില്ല. ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവര്‍ക്ക് ഉത്തരവാദിത്തം വേണം. ഈ സര്‍ക്കാര്‍ ഉണരും മുമ്പ് ഇനിയും എത്ര കുടുംബങ്ങളെ നശിപ്പിക്കണം?” രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.
إرسال تعليق