Join News @ Iritty Whats App Group

വടകരയിലെ കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദം ; റിബേഷിനെതിരെ വീണ്ടും അന്വേഷണം

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് പ്രചാരണ വിവാദവുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണനെതിരെ വീണ്ടും വകുപ്പുതല അന്വേഷണം. റിബേഷിനെതിരായ അന്വേഷണം തൃപ്തികരമല്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് പറഞ്ഞു.

റിബേഷിനെതിരായ അന്വേഷണത്തിന് തോടന്നൂര്‍ എഇയെയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചുമതലപ്പെടുത്തിയിരുന്നത്. ഇദ്ദേഹത്തെ തന്നെ വീണ്ടും അന്വേഷണത്തിനായി നിയോഗിച്ചു. നാളെ പുതിയ റിപ്പോര്‍ട്ട് നല്‍കുമെന്ന് എഇഒ പറഞ്ഞു. ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് നല്‍കുമെന്നറിയിച്ച ഇദ്ദേഹം എന്തിനാണ് റിപ്പോര്‍ട്ട് മടക്കിയതെന്ന് വ്യക്തമാക്കിയില്ല. ആദ്യ അന്വേഷണ റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്ന് പറഞ്ഞാണ് വീണ്ടും അന്വേഷണത്തിന് നിദേശിച്ചത്.

ഷാഫി പറമ്പിലിനെതിരായ സ്‌ക്രീന്‍ഷോട്ട് റിബേഷ് പ്രചരിപ്പിച്ചിരുന്നുവെന്ന് പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. അധ്യാപകനായ റിബേഷ് സര്‍വീസ് ചട്ടം ലംഘിച്ചു എന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചിരിക്കുന്ന പരാതി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.പി.ദുല്‍ഖിഫാണ് പരാതി നല്‍കിയത്. ഇടത് അധ്യാപക സംഘടനാ നേതാവ് കൂടിയാണ് റിബേഷ് രാമകൃഷ്ണന്‍.

ലോക്സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തിൽ തിരുവള്ളൂരിലെ എംഎസ്എഫ് നേതാവ് പികെ മുഹമ്മദ് കാസിമിന്റെ വാട്സാപ്പ് സന്ദേശമെന്ന പേരിലാണ് കാഫിർ സ്ക്രീൻഷോട്ട് പ്രചരിച്ചത് . എൽഡിഎഫ് സ്ഥാനാർത്ഥിയെ കാഫിറെന്ന് വിളിക്കുന്ന പരാമർശമാണ് ഇതിലുണ്ടായിരുന്നത്.വ്യാജ സ്ക്രീൻ ഷോട്ട് അയച്ച റെഡ് എൻകൗണ്ടർ' ഗ്രൂപ്പിന്റെ അഡ്മിനാണ് റിബേഷ് .

Post a Comment

أحدث أقدم
Join Our Whats App Group