അബ്ദുൾ നാസർ മദനിയുടെ ആരോഗ്യനിലയിൽ പുരോഗതി, വെന്റിലേറ്ററിൽ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി
കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സിൽ തുടരുന്ന പി ഡി പി നേതാവ് അബ്ദുള്‍ നാസര്‍ മദനിയുടെ ആരോഗ്യനിലയിൽ പുരോഗതി. വെന്റിലേറ്ററിൽ നിന്ന് മദനിയെ മുറിയിലേക്ക് മാറ്റി. ഡയാലിസിസ് ചികിത്സ തുടരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ശ്വാസതടസത്തെ തുടര്‍ന്നാണ് മദനിയെ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കരൾ രോഗത്തിനൊപ്പം ന്യൂറോ സംബന്ധമായ പ്രശ്നങ്ങൾ അലട്ടിയതാണ് മദനിയുടെ ആരോഗ്യ നില മോശമാക്കിയത്.
إرسال تعليق