Join News @ Iritty Whats App Group

വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ.ഡി.എഫ് നിന്ന് സത്യൻ മൊകേരി


വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രിയങ്ക ഗാന്ധിയെ നേരിടാൻ എൽ.ഡി.എഫ് നിന്ന് സത്യൻ മൊകേരിയ. ഇന്ന് ചേർന്ന സി.പി.ഐ സംസ്ഥാന കൗൺസിലിലാണ് സത്യൻ മൊകേരിയുടെ സ്ഥാനാർഥിത്വം സംബന്ധിച്ച തീരുമാനമായത്.

സത്യൻ മൊകേരിയുടെ പേര് വയനാട് ജില്ല കമ്മിറ്റിയാണ് ശുപാർശ ചെയ്തത്. സി.പി.ഐ ദേശീയ കൗൺസിൽ അംഗമായ ഇദ്ദേഹം മൂന്ന് തവണ എം.എൽ.എ ആയിട്ടുണ്ട്. മുമ്പ് വയനാട് മണ്ഡലത്തിൽ സത്യൻ മൊകേരി മത്സരിച്ചപ്പോൾ സി.പി.ഐ മികച്ച പ്രകടനം നടത്തിയിരുന്നു.
ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്കെതിരെ ആനി രാജയായിരുന്നു മത്സരിച്ചിരുന്നത്. റായ്ബറേലി, വയനാട് ലോ ക്സഭ മണ്ഡലങ്ങളിൽ മത്സരിച്ച രാഹുൽ ര ണ്ടിടത്തും വിജയിച്ചതിനെതുടർന്ന് വയനാട്ടിൽ നിന്ന് രാജിവെച്ചതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

തെരഞ്ഞെടുപ്പ് ഗോദയിൽ പ്രിയങ്കയുടെ കന്നി അങ്കമാണിത്. കോൺഗ്രസ് പ്രിയങ്കയുടെ സ്ഥാനാർഥിത്വം നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു .

Post a Comment

أحدث أقدم
Join Our Whats App Group