തിരുവനന്തപുരം > പത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിവേദ്യ ഉരുളി മോഷ്ടിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. ഇന്ത്യയിൽ ജനിച്ച് ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ ജാഗണേഷ് എന്നയാളും പിടിയിലായവരിലുൾപ്പെടുന്നു. ഹരിയാനയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
ഒക്ടോബർ 13നാണ് ക്ഷേത്രത്തിൽ കവർച്ച നടന്നത്. അതീവസുരക്ഷാമേഖലയിലായിരുന്നു മോഷണം. കേന്ദ്രസേനയുടെ അതീവ സുരക്ഷാവലയത്തിലുള്ള സ്ഥലത്തുനിന്നാണ് ഉരുളി മോഷണം പോയത്. സുരക്ഷാവീഴ്ച സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.
إرسال تعليق