മലപ്പുറം: എസ്ഡിപിഐ, ജമാഅത്തെ ഇസ്ലാമി ആരോപണത്തിനെതിരെ പ്രതികരണവുമായി പിവി അൻവർ എംഎൽഎ. ഈ സംഘടനകൾക്ക് ഇത്രമാത്രം ശക്തിയുണ്ടെന്ന് സിപിഎം സമ്മതിച്ചോ?. പൊതുയോഗത്തിൽ പങ്കെടുത്തത് വർഗീയ വാദികളെന്ന ആരോപണം സിപിഎമ്മിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുക. മുതിർന്ന സിപിഎം നേതാവ് പാലോളി മുഹമ്മദുകുട്ടിയെ നേരിൽ കാണും. സാഹചര്യം ബോധ്യപ്പെടുത്തും. തിരക്കിനിടയിൽ നേരത്തെ കാണാൻ കഴിയാതിരുന്നത് തൻ്റെ ഭാഗത്തെ വീഴ്ച്ചയാണെന്നും പിവി അൻവർ എംഎൽഎ പറഞ്ഞു. പാലോളി മുഹമ്മദ് കുട്ടി സംശുദ്ധ ജീവിതം നയിക്കുന്ന വ്യകതിയാണ്. പരിശുദ്ധനാണ്. അദ്ദേഹത്തെക്കൊണ്ട് പറയിപ്പിക്കുകയാണെന്നും അൻവർ കൂട്ടിച്ചേർത്തു.
പിണറായിയുടെ ഹിന്ദു പത്രത്തിലെ ലേഖനത്തിനെതിരേയും അൻവർ പ്രതികരിച്ചു. മാറുന്ന പിണറായിയുടെ മുഖമാണ് കണ്ടത്. എന്തുകൊണ്ട് മലയാള പത്രങ്ങൾക്ക് നൽകാതെ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകി ?മലപ്പുറം ക്രിമിനലുകളുടെ നാടെന്ന സന്ദേശം ദില്ലിയിലെത്തിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുസ്ലിം വിരോധം പരസ്യമായി പറയുകയായിരുന്നുവെന്നും അൻവർ പറഞ്ഞു.
സ്വരാജ് പറഞ്ഞു കൊണ്ടിരിക്കുന്നത് വിവരക്കേടാണ്. താൻ നിയമ ലംഘനം നടത്തിയിട്ടുണ്ടെങ്കിൽ എന്തുകൊണ്ട് നേരത്തെ തന്നെ പുറത്താക്കിയില്ലെന്ന് എം സ്വരാജ് പറയണം. എം സ്വരാജ് അതിരുവിട്ടു പോയാൽ താൻ അതിരും അതിരും വിട്ടു പറയും. അത് താങ്ങാൻ സ്വരാജിനും മറ്റു നേതാക്കളും കഴിയില്ല. പ്രതിനിധികളെ ഇറക്കുന്ന ക്യാപ്റ്റൻ ഇതൊക്കെ ആലോചിക്കണം. സംവിധാനങ്ങളാകെ വഷളാക്കരുത്. സ്വർണക്കടത്ത് കേന്ദ്ര ഏജൻസി അന്വേഷിക്കണം. എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസി അന്വേഷിക്കാത്തത്. സിപിഎമ്മിന് ആർഎസ്എസ് ബന്ധത്തിലേക്ക് പോകണം. ഇതിനൊരു കാരണമുണ്ടാക്കുകയാണ്. സർക്കാരിൻ്റെ ജനദ്രോഹ നടപടികളാണ് തെരെഞ്ഞെടുപ്പിൽ വലിയ തോൽവിയുണ്ടാക്കിയതെന്നും അൻവർ പറഞ്ഞു.
إرسال تعليق