Join News @ Iritty Whats App Group

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് സ്‌ക്കൂട്ടർ ഓടിക്കാൻ കൊടുത്തതിന് ആർ.സി. ഉടമയായ മാതാവിൻ്റെ പേരില്‍ കേസെടുത്തു

പ്രായപൂർത്തിയാവാത്ത കുട്ടിക്ക് സ്‌ക്കൂട്ടർ ഓടിക്കാൻ കൊടുത്തതിന് ആർ.സി. ഉടമയായ മാതാവിൻ്റെ പേരില്‍ കേസെടുത്തു



ചെറുപുഴ : പ്രായപൂർത്തിയാവാത്ത കുട്ടിക്ക് സ്‌ക്കൂട്ടർ ഓടിക്കാൻ കൊടുത്തതിന് ആർ.സി. ഉടമയായ മാതാവിൻ്റെ പേരില്‍ കേസെടുത്തു.

പരപ്പ കാറാട്ടെ വെള്ളയില്‍ വീട്ടില്‍ വി.പ്രസന്നയുടെ (39) പേരിലാണ് കേസ്.

പരപ്പ പെട്രോള്‍ പമ്ബിന് സമീപം പരപ്പ- വെള്ളരിക്കുണ്ട് റോഡില്‍ എസ്.ഐ.പി.ജയരാജൻ്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് കുട്ടി ഡ്രൈവർ കുടുങ്ങിയത്. കെ.എല്‍.60 ജെ-4380 സ്ക്കൂട്ടർ പോലീസ് കസ്റ്റഡിയിലെടുത്തു.

സി.പി.ഒ മനോജ്, ഹോം ഗാർഡ് രാജൻ എന്നിവരും എസ്.ഐയോടൊപ്പം ഉണ്ടായിരുന്നു. 55,000 രൂപയാണ് കേസില്‍ പിഴയായി ഈടാക്കുക. കൂടാതെ 25 വയസ് പൂർത്തിയായാല്‍ മാത്രമേ ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group