Join News @ Iritty Whats App Group

എ​പ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി പ്ര​തി​സ​ന്ധി​യി​ൽ ആ​വു​ന്ന​ത് അ​പ്പോ​ഴേ​ക്കും ഗ​വ​ർ​ണ​ർ പോ​ര് തു​ട​ങ്ങും: ഇ​ത് നാ​ട​ക​മാ​ണ്; പ്ര​തി​പ​ക്ഷം ഇ​തി​ന് ഗൗ​ര​വം കൊ​ടു​ക്കു​ന്നി​ല്ല; വി. ​ഡി. സ​തീ​ശ​ന്‍


തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും ത​മ്മി​ൽ ന​ട​ക്കു​ന്ന പോ​ര് നാ​ട​ക​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. മു​ഖ്യ​മ​ന്ത്രി​യും സ​ർ​ക്കാ​രും എ​പ്പോ​ഴാ​ണ് പ്ര​തി​സ​ന്ധി​യി​ലാ​കു​ന്ന​ത്, അ​പ്പോ​ൾ ഈ ​ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ പോ​രാ​ണെ​ന്ന് പ​റ​യും. എ​ന്നി​ട്ട് മ​റ്റു വി​ഷ​യ​ങ്ങ​ളെ​ല്ലാം മാ​റ്റി ഈ ​വി​ഷ​യം മാ​ത്രം ച​ർ​ച്ച​യാ​കു​മെ​ന്നും സ​തീ​ശ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

സർക്കാരും ഗവർണറും ഏ​റ്റു​മു​ട്ടി ഒ​രാ​ഴ്ച ക​ഴി​യു​ന്പോ​ൾ ഇ​വ​ർ ത​മ്മി​ൽ ര​മ്യ​ത​യി​ലെ​ത്തും. ഇ​ത​വ​ണ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ പോ​ര് നീ​ണ്ടു​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​യ​മ​സ​ഭ ചേ​രാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ക്കു​കയും അ​തി​നു ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം കൊ​ടു​ക്കു​ക​യും ചെ​യ്താ​ൽ പി​ന്നെ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ് നി​യ​മം. എ​ന്നാ​ൽ ഈ ​സ​ർ​ക്കാ​ർ ഓ​ർ​ഡി​ന​ൻ​സ് ഇ​റ​ക്കു​ക​യും ഗ​വ​ർ​ണ​ർ അം​ഗീ​കാ​രം ന​ൽ​കു​ക​യും ചെ​യ്തു. സ​ർ​ക്കാ​രും ഗ​വ​ർ​ണ​റും നി​യ​മം തെ​റ്റി​ച്ച് ഓ​ർ​ഡി​ന​ൻ​സ് പാ​സാ​ക്കിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നി​യ​മ​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​ൻ ഇ​വ​ർ ഒ​ത്തു​കൂ​ടും. എ​ന്നി​ട്ട് സ​ർ​ക്കാ​ർ പ്ര​തി​സ​ന്ധി​യി​ലാ​കു​ന്പോ​ൾ ഗ​വ​ർ​ണ​റും സ​ർ​ക്കാ​രും ത​മ്മി​ൽ പോ​ര് ന​ട​ക്കും. ഇ​ത് നാ​ട​ക​മാ​ണ്. ഇ​തി​നു പ്ര​തി​പ​ക്ഷം ഗൗ​ര​വം കൊ​ടു​ക്കു​ന്നി​ല്ലെ​ന്നും സ​തീ​ശ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Post a Comment

أحدث أقدم
Join Our Whats App Group