കാസര്‍ഗോഡ്: നഗരത്തിലെ ഓട്ടോതൊഴിലാളിയായ അബ്ദുല്‍സത്താര്‍ ആത്മഹത്യചെയ്തതുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എസ്.ഐ. പി അനൂപിന് സസ്‌പെന്‍ഷന്‍. ആരോപണത്തെ തുടര്‍ന്ന് നേരത്തെ കാസര്‍ഗോഡ് ടൗണ്‍ സ്‌റ്റേഷനില്‍നിന്നു ചന്തേരയിലേക്കു സ്ഥലം മാറ്റിയിരുന്നു. സത്താറിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരന്‍ എസ്.ഐ. അനൂപ് ആണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഇതേക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീഷണല്‍ എസ്.പി. പി. ബാലകൃഷ്ണന്‍ നായരെ ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ചുമതലപ്പെടുത്തിയിരുന്നു. റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് എസ്.ഐ.യെ സസ്‌പെന്‍ഡ് ചെയ്തത്. ആരോപണ വിധേയനായ ഹോംഗാര്‍ഡ് വൈ. കൃഷ്ണനെ കുമ്പളയിലേക്ക് മാറ്റിയിരുന്നു. എ.എസ്.പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൃഷ്ണനെ ഫയര്‍ഫോഴ്‌സിലേക്കു തിരിച്ചയച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് അബ്ദുല്‍ സത്താറിനെ റെയില്‍വേ സ്‌റ്റേഷനു സമീപത്തെ താമസസ്ഥലത്ത് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
ഇയാളുടെ ഓട്ടോ ഗതാഗതസ്തംഭനം ഉണ്ടാക്കിയതിനു എസ്.ഐയുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തതാണു പ്രശ്ങ്ങള്‍ക്കു തുടക്കമായത്. പെറ്റിക്കേസ് മാത്രം ഉണ്ടായിരുന്ന ഇക്കാര്യത്തില്‍ പലരും ബന്ധപ്പെട്ടിട്ടും ഓട്ടോ നല്‍കാന്‍ എസ്.ഐ. തയാറായില്ല. തുടര്‍ന്നാണ് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റിട്ട് അബ്ദുല്‍ സത്താര്‍ ആത്മഹത്യ ചെയ്തത്.
إرسال تعليق