കണ്ണൂര്‍: പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഡോക്യുമെന്റിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാപകമാകുന്നതായി പരാതി.പുറത്തുള്ള ഏജന്‍സി വഴിയാണ് മിക്ക സംരംഭകരും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഡോക്യുമെന്റിനായി അപേക്ഷിക്കുക. ഇത് വലിയ രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട് എന്നുള്ള പരാതിയാണ് ഇപ്പോള്‍ ഉയര്‍ന്നു വരുന്നത്. ദിവസങ്ങള്‍ക്കു മുമ്ബ് കണ്ണൂര്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഇഷ്യൂ ചെയ്യുകയും ചെയ്‌തു.
പോലീസ് ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണ്. വ്യാജ സര്‍ട്ടിഫിക്കറ്റ് ആണ് എന്ന് മനസ്സിലാക്കിയതിനാലാണ് അതിന്റെ പേരില്‍ ഉദ്യോഗസ്‌ഥനും സംരംഭകനും പരാതി നല്‍കിയത്. പക്ഷേ കൃത്യമായ രീതിയില്‍ ശ്രദ്ധിക്കാത്ത വേറെയും സംഭവങ്ങള്‍ ഉണ്ടാകും എന്നത് ഉറപ്പാണ്. ഉദ്യോഗസ്‌ഥന്റെ ഒപ്പ് കള്ളത്തരത്തിലൂടെ ഇട്ട ശേഷമാണ് സംരംഭകരെ കബളിപ്പിക്കുന്നത്. ഇതിനായി എഞ്ചിനീയറുടെയും സീല് ആവശ്യമായുണ്ട്.
ഈ സീല്‍ ഉള്‍പ്പെടെ കള്ളത്തരത്തിലൂടെ ഉപയോഗിച്ചശേഷമാണ് വലിയ തട്ടിപ്പ് നടക്കുന്നത്. സംരംഭകര്‍ക്ക് പഞ്ചായത്തില്‍ നിന്നും സര്‍ട്ടിഫിക്കറ്റ് ലഭിക്കാനായി പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഡോക്യുമെന്റുകള്‍ ആവശ്യമായി ഉണ്ട്. ഇത് ലഭിക്കാനായി സംരംഭകര്‍ പുറത്തുനിന്നുള്ള ഏജന്‍സിയെയും ആശ്രയിക്കാറുണ്ട്. ഇതില്‍ ചില ഏജന്‍സി ആണ് സൂക്ഷ്‌മമായി തട്ടിപ്പ് നടത്തുന്നത്. കഴിഞ്ഞദിവസം കണ്ണൂരില്‍ നടന്ന സംഭവത്തില്‍ ക്യുആര്‍ കോഡ് ഉള്‍പ്പെടെ കള്ളത്തരത്തിലൂടെ നിര്‍മ്മിച്ചതായാണ് കണ്ടെത്തിയത്. പുറത്തുനിന്നുള്ള ഏജന്‍സിയെ ഇത്തരത്തിലുള്ള പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ ഡോക്യുമെന്റ് ലഭിക്കുന്നതിനായി സമീപിക്കുമ്ബോള്‍ ജാഗ്രത പാലിക്കണമെന്നാണ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പറയുന്നത്.
അപേക്ഷികന്‍ രജിസ്‌റ്റര്‍ ചെയ്‌തു കഴിഞ്ഞാല്‍ വിവരങ്ങള്‍ ഏജന്‍സിക്ക് ലഭ്യമാകും. ഇതു വെച്ചാണ് മിക്ക സ്‌ഥലങ്ങളിലും തട്ടിപ്പ് നടത്തുന്നത്. അപേക്ഷകന്‍ ഏജന്‍സി ഉപയോഗിച്ച് രജിസ്‌റ്റര്‍ ചെയ്‌ത് കഴിഞ്ഞാല്‍ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടോ എന്നും ഇതുമായി ബന്ധപ്പെട്ട കിട്ടിയ യൂസര്‍ ഐഡി നമ്ബര്‍ കൃത്യമാണോ എന്നും സൂക്ഷ്‌മമായി പരിശോധിക്കണം. കൂടാതെ അഞ്ചുവര്‍ഷത്തേക്കുള്ള സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷ ആണെങ്കില്‍ സൈറ്റില്‍ നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങള്‍ അനുസരിച്ച് എത്രയാണോ ഫീസ് വരുന്നത് അത് കൃത്യമായി കണക്ക് കൂട്ടിയശേഷം വേണം ഏജന്‍സിക്ക് പണം കൈമാറാന്‍. കള്ളത്തരത്തിലൂടെ പണം കൂട്ടിയിട്ടാണ് മിക്ക ഏജന്‍സികളും സംരംഭകരെ പറ്റിക്കുന്നത്. വ്യാജ രീതിയിലുള്ള കാര്യങ്ങള്‍ ഡോക്യുമെന്റില്‍ ഉള്‍പ്പെടുത്തി ഒറിജിനല്‍ ഡോക്യുമെന്റിന് കിടപിടിക്കുന്ന രീതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതാണ് തട്ടിപ്പ് രീതി.
പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിന്റെ സൈറ്റില്‍ നിന്ന് തന്നെ കൃത്യമായി എത്ര തുകയാണ് എന്ന് സംരംഭകര്‍ക്ക് ഉള്‍പ്പെടെ കൂട്ടി നോക്കുവാന്‍ കഴിയും. പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ ഉള്ളടക്കവും അത് കൃത്യമാണ് എന്നുള്ള കാര്യവും മനസ്സിലാക്കിയില്ലെങ്കില്‍ വലിയ തട്ടിപ്പിന് ചിലപ്പോള്‍ ഇരയായേക്കാം. പുറത്തുനിന്നുള്ള ഏജന്‍സിയെ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍ നിന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റനായി സമീപിക്കുന്നതില്‍ തെറ്റില്ല പക്ഷേ കാര്യങ്ങള്‍ കൃത്യമായി ആവശ്യക്കാര്‍ പരിശോധിച്ചു തട്ടിപ്പ് നടക്കുന്നില്ല എന്ന് ഉറപ്പുവരുത്തണം. ഡോക്യുമെന്റിലുള്ള ക്യുആര്‍ കോഡ് ഉള്‍പ്പെടെ പരിശോധിച്ചു ആവശ്യക്കാര്‍ കൃത്യമായി കാര്യങ്ങള്‍ മനസ്സിലാക്കണം. കണ്ണൂര്‍ കാല്‍ടെക്‌സില്‍ റബ്‌കോ ബില്‍ഡിങ്ങില്‍ ആണ് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പ്രവര്‍ത്തിച്ചു വരുന്നത്. എന്തെങ്കിലും രീതിയിലുള്ള സംശയമുണ്ടെങ്കില്‍ പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡിനെ നേരിട്ട് സമീപിക്കാവുന്നതാണ്.
إرسال تعليق