Join News @ Iritty Whats App Group

കഴുത്തില്‍ ഡിഎംകെയുടെ ഷാള്‍, കൈയില്‍ ചുവന്ന തോര്‍ത്ത്; പുതിയ ഇരിപ്പിടത്തിലേക്കെത്തിയത് വ്യത്യസ്തനായി

സംസ്ഥാനത്ത് തുടരുന്ന രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കിടെ നിയമസഭയിലെത്തിയ പിവി അന്‍വറിന്റെ വസ്ത്ര ധാരണം ശ്രദ്ധ നേടി. കൈയില്‍ ചുവന്ന തോര്‍ത്തും കഴുത്തില്‍ ഡിഎംകെയുടെ ഷാളും അണിഞ്ഞെത്തിയ അന്‍വര്‍ ആണ് സഭയിലെ താരം. എല്‍ഡിഎഫുമായും മുഖ്യമന്ത്രി പിണറായി വിജയനുമായും തുറന്ന യുദ്ധത്തിലേക്ക് കടന്ന അന്‍വറിന്റെ ഇരിപ്പിടം ഭരണപക്ഷത്ത് നിന്ന് മാറ്റിയിരുന്നു.

പ്രതിപക്ഷത്തിനൊപ്പം ഇരിപ്പിടം അനുവദിച്ച അന്‍വര്‍ ലീഗ് എംഎല്‍എ എകെഎം അഷ്‌റഫിന് സമീപമാണ് ഇരിക്കുന്നത്. സഭയിലേക്ക് കെടി ജലീല്‍ എംഎല്‍എയ്‌ക്കൊപ്പമെത്തിയ പിവി അന്‍വര്‍ ഒന്നാം നില വരെ ജലീലിനൊപ്പം തുടര്‍ന്നെങ്കിലും പിന്നീട് പുതിയ ഇരിപ്പിടത്തിലേക്ക് പോകുകയായിരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പിണറായി വിജയന്‍ ഇന്ന് നിയമസഭയില്‍ എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പനിയെ തുടര്‍ന്ന് ഡോക്ടര്‍ വിശ്രമം നിര്‍ദ്ദേശിച്ചതിനാലാണ് സഭയിലെത്താന്‍ സാധിക്കാത്തതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷം ഇന്ന് തൃശൂര്‍ പൂരം സംബന്ധിച്ചുള്ള വിഷയങ്ങള്‍ ഉന്നയിക്കും.

കഴിഞ്ഞ ദിവസത്തെ അടിയന്തര പ്രമേയ ചര്‍ച്ചയിലും മുഖ്യമന്ത്രി പങ്കെടുത്തിരുന്നില്ല. പൂരം വിവാദത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയം ചര്‍ച്ച ചെയ്യാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 12 മുതല്‍ 2 വരെയാണ് ഇത് സംബന്ധിച്ച ചര്‍ച്ച.

Post a Comment

أحدث أقدم
Join Our Whats App Group