തൃശൂർ> തൃശൂർ പൂരനഗരിയിലേക്കെത്താൻ ആംബുലൻസിൽ കയറിയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാല് നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെന്നും അതു കൊണ്ടാണ് കൊണ്ടാണ് ആംബുലൻസിൽ എത്തിയതെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
തൃശൂർ പൂരസ്ഥലത്ത് ആംബുലൻസിൽ പോയിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ പറഞ്ഞിരുന്നത്. താൻ ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് പോയതെന്നും ആംബുലൻസിൽ വന്നത് കണ്ടുവെന്നത് മായക്കാഴ്ചയാണെന്നുമായിരുന്നു വാദം.
എന്നാൽ സുരേഷ് ഗോപി സേവഭാരതിയുടെ ആംബുലൻസിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിച്ചിരുന്നു.
إرسال تعليق