Join News @ Iritty Whats App Group

മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധി വിഭജിച്ച്‌ പുതിയ പൊലീസ് സ്‌റ്റേഷൻ; നടപടികള്‍ ഇഴയുന്നു


ട്ടന്നൂർ: മട്ടന്നൂർ പൊലീസ് സ്റ്റേഷൻ പരിധി വിഭജിച്ച്‌ ചാവശ്ശേരിയില്‍ പുതിയ പൊലീസ് സ്റ്റേഷൻ സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ക്ക് ഒച്ചിഴയും വേഗം.

ഇതിനായി മട്ടന്നൂർ പൊലീസിന്റെ നേതൃത്വത്തില്‍ ചാവശ്ശേരിയില്‍ പൊലീസ് സ്‌റ്റേഷന് പറ്റിയ കെട്ടിടങ്ങള്‍ പരിശോധിച്ചിരുന്നു. അനുയോജ്യമായ ഏതാനും കെട്ടിടങ്ങള്‍ കണ്ടെത്തി റിപ്പോർട്ട് നല്‍കിയിട്ടുണ്ട്. പൊലീസുകാർക്ക് താമസിക്കാനായി ക്വാർട്ടേഴ്‌സ് വേണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ചാവശ്ശേരി വില്ലേജില്‍ ഉള്‍പ്പെടുന്ന ഇരിട്ടി നഗരസഭയിലെ 18 വാർഡുകളും എയർപോർട്ട് സ്റ്റേഷൻ പരിധിയില്‍ കീഴല്ലൂർ പഞ്ചായത്തിലെ ഭാഗങ്ങളും ചേർത്ത് സ്‌റ്റേഷൻ വിഭജനം നടത്തണമെന്ന നിർദ്ദേശമാണ് ആഭ്യന്തര വകുപ്പിന്റെ പരിഗണനയിലുള്ളത്. ഇരിട്ടി നഗരസഭയിലെ 18 വാർഡുകള്‍ പരിധിയാക്കിയാക്കി ആയിരിക്കും ചാവശ്ശേരിയില്‍ പുതിയ സ്റ്റേഷൻ വരുന്നത്. ആദ്യം താല്‍ക്കാലിക കെട്ടിടത്തില്‍ ആരംഭിക്കുന്ന സ്റ്റേഷൻ പ്രവർത്തനം പിന്നീട് സ്വന്തം കെട്ടിടം നിർമിച്ച്‌ അവിടേക്ക് മാറാനാണ് ഉദ്ദേശിക്കുന്നത്.

പൊലീസ് സ്‌റ്റേഷന് വേണ്ടി ചാവശ്ശേരിയിലുള്ള റവന്യൂ വകുപ്പിന്റെ സ്ഥലം വിട്ടുകിട്ടുന്നതിനും ശ്രമം നടത്തിയിരുന്നു. നിലവില്‍ ജില്ലയില്‍ ഏറ്റവുമധികം സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന പൊലീസ് സ്റ്റേഷനാണ് മട്ടന്നൂർ. ഇതിന് അനുസരിച്ച ആള്‍ബലം ഇല്ലാത്തതും ജോലി ഭാരം കൂടുതലുള്ളതും കണക്കിലെടുത്താണ് സ്റ്റേഷൻ വിഭജിക്കുന്നത്. മട്ടന്നൂർ നഗരസഭ, കീഴല്ലൂർ, കൂടാളി പഞ്ചായത്തുകള്‍, ഇരിട്ടി നഗരസഭയിലെ 18 വാർഡുകള്‍ എന്നിവയാണ് മട്ടന്നൂർ സ്റ്റേഷന് കീഴില്‍ വരുന്നത്. മട്ടന്നൂർ സ്‌റ്റേഷനില്‍ കൂടുതല്‍ നിയമനങ്ങള്‍ വേണമെന്ന് വർഷങ്ങള്‍ക്ക് മുമ്ബ് തന്നെ വകുപ്പുതല നിർദ്ദേശമുണ്ടായിരുന്നെങ്കിലും വേണ്ടത്ര നിയമനങ്ങളായിട്ടില്ല.

ട്രാഫിക് സ്റ്റേഷനെന്ന ആവശ്യവുമുണ്ട്

വിമാനത്താവളം വന്നതോടെ വാഹനത്തിരക്കും ക്രമാതീതമായി വർദ്ധിച്ചു. ഇത് കണക്കിലെടുത്ത് മട്ടന്നൂരില്‍ ട്രാഫിക് പൊലീസ് സ്‌റ്റേഷൻ വേണമെന്ന ആവശ്യവും സർക്കാരിന് മുന്നിലുണ്ട്. മട്ടന്നൂരില്‍ കേസുകളുടെ എണ്ണത്തിലും കുറവില്ല. ഒരു ദിവസം രണ്ടോ മൂന്നോ വി.വി.ഐ.പിമാർ വിമാനത്താവളത്തില്‍ പറന്നിറങ്ങിയാല്‍ പൊലീസുകാരുടെ ഓട്ടം തുടങ്ങും. 57 എന്ന പഴയ സ്ട്രങ് ത്ത് ആണ് ഇപ്പോഴും. അതില്‍ സ്റ്റേഷനിലെ സ്ഥിരം ഡ്യൂട്ടിക്കാരെ ഒഴിവാക്കിയാല്‍ പിന്നെ ആളില്ലാത്ത അവസ്ഥ. രാഷ്ട്രീയക്കാരുടെ ഇടപെടലുകളും സ്റ്റേഷനില്‍ പൊലീസുകാർക്ക് മടുപ്പ് ഉളവാക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group