Join News @ Iritty Whats App Group

ഇരിട്ടിയില്‍ പാര്‍ക്കിംഗ് സമയം കൂടിയാല്‍ ഇന്നുമുതല്‍ പിഴ

രിട്ടി: ഇരിട്ടി ടൗണില്‍ ഇന്നു മുതല്‍ ആരംഭിക്കുന്ന ട്രാഫിക് പരിഷ്കരണത്തിന്‍റെ ഭാഗമായി ഇരിട്ടി പാലം മുതല്‍ പയഞ്ചേരി മുക്കുവരെയുള്ള ടൗണിലെ പാർക്കിംഗ് സംവിധാനം വിലയിരുത്താൻ സംയുക്ത പരിശോധന നടത്തി.

ഇരിട്ടി ടൗണിലെ വ്യാപാരികള്‍ക്കും യാത്രക്കാർക്കും തടസമായി നില്‍ക്കുന്ന പാർക്കിംഗ്, വഴിയോര കച്ചവടങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ നടപടി എടുക്കുന്നതിന്‍റെ ഭാഗമായാണ് ഇന്നലെ പരിശോധന നടത്തിയത്. 

ഇന്നുമുതല്‍ നഗരസഭ അനുവദിച്ചിരിക്കുന്ന പാർക്കിംഗില്‍ അരമണിക്കൂർ മാത്രമായിരിക്കും. പാർക്കിംഗ് നിയമം തെറ്റിക്കുന്ന വാഹന ഉടമകള്‍ക്കെതിരേ കർശന നടപടികള്‍ സ്വീകരിക്കാനാണ് നിർദേശം. ദീർഘനേരം പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കായി ഇരിട്ടി ടൗണില്‍ വിവിധ സ്ഥലങ്ങളിലായി പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്. പാർക്കിംഗ് നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ക്കെതിരെ 250 രൂപയാണ് പിഴ ചുമത്തുന്നത്.

കാർ പാർക്കിംഗിന് അനുവദിച്ച സ്ഥലം കൈയേറി കച്ചവടം നടത്തുന്ന വ്യാപാരികളുടെ കച്ചവട സ്ഥാപനങ്ങള്‍ക്ക് മുന്നറിയയിപ്പ് നല്‍കി. പാർക്കിംഗ് തടസപ്പെടുത്തികൊണ്ട് റോഡില്‍ സ്ഥാപിച്ചിരുന്ന പഴക്കൂടകള്‍ പോലീസ് എത്തി എടുത്തു മാറ്റി. യാത്രക്കാർക്ക് അസൗകര്യം ആകുന്നവിധം പുതിയ സ്റ്റാൻഡിലെ വണ്‍ വേയിലെ ഫുഡ്പാത്തില്‍ അനധികൃത പച്ചക്കറി കച്ചവടത്തിനും റോഡില്‍ നിരത്തിയിട്ട് പച്ചക്കറി തരംതിരിക്കുന്ന മറ്റൊരു കച്ചവടക്കാർക്കും ആദ്യഘട്ടം എന്നനിലയില്‍ മുന്നറിയിപ്പ് നല്‍കി. 

പരിശോധനയില്‍ നഗരസഭാ ചെയർപേഴ്സണ്‍ കെ. ശ്രീലത, വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, ഇരിട്ടി സിഐ എ. കുട്ടിക്കൃഷ്ണൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, നഗരസഭാ കൗണ്‍സിലർമാരായ വി.പി. അബ്ദുള്‍ റഷീദ്, എ.കെ. ഷൈജു, ക്ലീൻ സിറ്റി മാനേജർ കെ.വി. രാജീവൻ, മർച്ചന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് അയൂബ് പൊയിലൻ, അജയൻ പായം, വ്യാപാരി വ്യവസായി പ്രതിനിധികള്‍, വിവിധ ട്രേഡ് യൂണിയൻപ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group