കായംകുളം: ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന മൂന്നംഗ സംഘത്തെ കായംകുളം പോലീസ് പിടികൂടി. കൃഷ്ണപുരം മാരൂർത്തറ പടീറ്റതിൽ വീട്ടിൽ അൻവർ ഷാ (27), പുള്ളിക്കണക്ക് ശിവജി ഭവനം വീട്ടിൽ സരിത (26), ആലപ്പുഴ കലവൂർ പറച്ചിറയിൽ വീട്ടിൽ ശ്യംജിത്ത് (31) എന്നിവരാണ് പിടിയിലായത്.
കാപ്പിൽ എസ്എൻഡിപി ശാഖ മന്ദിരത്തിന്റെ വാതിൽ തകർത്ത് ചെമ്പ് നിർമ്മിത കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ അൻവർ ഷായും സരിതയും അടൂർ, പുത്തൂർ, കുമളി, വൈക്കം, വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനുകളിൽ സമാന കേസുകളിൽ പ്രതികളാണ്. മൂന്നാം പ്രതിയായ ശ്യാംജിത്ത് ആലപ്പുഴ നോർത്ത്,ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ പ്രതിയാണ്.
കായംകുളം സിഐ അരുൺ ഷാ, എസ്ഐമാരായ രതീഷ് ബാബു, വിനോദ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ്, നിഷാദ്, അഖിൽ മുരളി, അരുൺ, വിഷ്ണു, സോനു ജിത്ത്, ഗോപകുമാർ, ഷിബു, അമീന തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
إرسال تعليق