തിരുവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ നടൻ ബൈജുവിനെതിരെ കേസെടുത്ത് പോലീസ് ഞായറാഴ്ച രാത്രി തിരുവനന്തപുരം വെള്ളയന്പലം ജംഗ്ഷനിലാണ് സംഭവം.
മ്യൂസിയം പോലീസാണ് ബൈജുവിനെതിരെ കേസെടുത്തത്. അമിത വേഗതയിൽ കാറോടിച്ചതിനും മദ്യപിച്ച് ഡ്രൈവ് ചെയ്തതിനുമാണ് കേസെടുത്തത്.
യാത്രക്കാരന് കാര്യമായ പരിക്കില്ല. ആശുപത്രിയിലേയ്ക്ക് കൊണ്ട് പോയെങ്കിലും ബൈജു വൈദ്യപരിശോധനയ്ക്ക് രക്ത സാമ്പിൾ കൊടുക്കാൻ തയാറായില്ല. തുടർന്ന് മദ്യത്തിന്റെ ഗന്ധമുണ്ടെന്നും പരിശോധനയ്ക്ക് തയാറായില്ലെന്നും ഡോക്ടർ പോലീസിന് മെഡിക്കൽ റിപ്പോർട്ട് നല്കി.
അർധരാത്രി ഒന്നോടെ ബൈജുവിനെ സ്റ്റേഷന് ജാമ്യത്തിൽ വിട്ടയച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ വലതു ടയറ് പഞ്ചറായിരുന്നു.
إرسال تعليق