ഏച്ചൂർ:മതുക്കോത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. സ്ട്ടർ യാത്രക്കാരായ മുണ്ടേരി കാനച്ചേരി ചാപ്പ യിലെ 'സഫ മൻസിലി 'ൽ ഇ.കെ.നസീർ (54), വട്ടപ്പൊയിൽ പന്നിയോട് തോലക്കാട് പുതിയപുരയിൽ നൗഫൽ (34) എ ന്നിവരാണ് മരിച്ചത്. നസീറിനെ കണ്ണൂർ എ.കെ. ജി. ആശുപത്രിയിലും നൗഫലിനെ ചാലയിലെ മിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ക്ഷിക്കാനായില്ല. ബുധ നാഴ്ച സന്ധ്യയോടെയാണ് അപകടം.
നസീറും നൗഫലും ഏച്ചൂരിൽനിന്ന് കണ്ണൂർ ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ മതുക്കോത്ത് ഒറയൻകുന്ന് വളവിൽ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. തിരുച്ചിറപ്പള്ളിയിൽ വ്യാപാരിയാണ് നസീർ. മൂന്നുദിവസം മുൻപാണ് നാട്ടിൽ വന്നത്. നസീറിന്റെ പിതാവ്: പരേതനായ കമാൽ. മാതാവ്: മറിയം. ഭാര്യ: സമീറ. മക്കൾ: റസീം (ദുബായ്), സന, റിയ, നസർ. നൗഫലിന്റെ പിതാവ്: പരേത നായ കമാൽ. മാതാവ് ജമീല . സഹോദരങ്ങൾ:ഫൈസൽ, അഫ്സൽ.
إرسال تعليق