ന്യൂഡൽഹി> മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. വിമാനം ടേക്ക് ഓഫ് ചെയ്തതിനു ശേഷമാണ് ബോംബ് ഭീഷണി ലഭിച്ചത്. തുടർന്ന് വഴിതിരിച്ചു വിട്ട വീമാനം അടിയന്തരമായി ഡൽഹി ഇന്ദിരാഗാന്ധി ഇന്റർനാഷണൽ (ഐജിഐ) വിമാനത്താവളത്തിൽ ലാൻഡിങ് നടത്തി. 239 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. യാത്രക്കാർ സുരക്ഷിതരാണെന്ന് എയർ ഇന്ത്യ അറിയിച്ചു.
മുംബൈയിൽ നിന്ന് ന്യൂയോർക്കിലെ ജെഎഫ്കെയിലേക്ക് സർവീസ് നടത്തുന്ന AI 119 വിമാനത്തിനാണ് ഭീഷണി ലഭിച്ചത്. സുരക്ഷാ റെഗുലേറ്ററി കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചുവിട്ടത്. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ എയർ ഇന്ത്യ ഇതുവരെ പുറത്തുവിട്ടിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്.
إرسال تعليق