കൊച്ചി: വീടിനുള്ളിൽ യുവതിയെ കഴുത്ത് അറുത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുളവുകാട് സ്വദേശിനി ധനികയാണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
യുവതിയുടെ മൂന്നര വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.
യുവതിയുടെ ഭർത്താവാണ് ഇവരെയും കുഞ്ഞിനെയും രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തിയത്. യുവതി സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പോലീസ് വിശദമായ അന്വേഷണം തുടങ്ങി. സംഭവസ്ഥലത്തുനിന്ന് കഴുത്ത് അറുക്കാൻ ഉപയോഗിച്ച കത്തി കണ്ടെടുത്തിട്ടുണ്ട്.
إرسال تعليق