പനമരം : പരക്കുനിയിൽ രണ്ടര വയസ്സുകാരൻ കനാലിൽ വീണു മരിച്ചു. മഞ്ചേരി ഷംനാജ് – ഷബാന ദമ്പതികളുടെ മകൻ മുഹമ്മദ് ഹയാൻ ആണ് മരിച്ചത്. വീടിനു സമീപത്ത് കളിക്കവേ അബദ്ധത്തിൽ കാനാലിൽ വീഴുകയായിരുന്നു.
ഒഴുക്കിൽപ്പെപ്പെട്ട ഹയാനെ വീടിനു സമീപത്ത് നിന്നും അൻപത് മീറ്ററോളം ദൂരെ നിന്നാണ് കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാരും പ്രദേശവാസികളും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
إرسال تعليق