Join News @ Iritty Whats App Group

അപാരമായ മനക്കരുത്ത് തുണയായി, ജീവനോടെ രക്ഷപ്പെട്ട് യുവദമ്പതികള്‍ ; ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചു


കോലഞ്ചേരി: ജീവന്‍ നഷ്ടപ്പെട്ടേക്കുമായിരുന്ന ഒരു അപകടത്തില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട് യുവ ദമ്പതികള്‍. എറണാകുളം കോലഞ്ചേരിക്കടുത്ത് പാങ്കോട് കവലയില്‍ ഇന്നലെ രാത്രിയാണ് ഓടിക്കൊണ്ടിരുന്ന കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് പതിച്ചത്. ചാക്കപ്പന്‍ കവലയില്‍ വച്ച് കാര്‍ ചപ്പാത്തിലേക്ക് കയറിയതിന് പിന്നാലെ കിണറിലേക്ക് തലകുത്തനെ വീഴുകയായിരുന്നു.

കാറില്‍ ഉണ്ടായിരുന്ന കൊട്ടാരക്കര സ്വദേശി അനിലും ഭാര്യ വിസ്മയയും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. പട്ടിമറ്റം ഫയര്‍ഫോഴ്‌സ് ആയിരുന്നു ഇവരെ രക്ഷപ്പെടുത്തിയത്. കൊട്ടാരക്കരയില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന ദമ്പതികളാണ് അപകടത്തില്‍പ്പെട്ടത്.

അഗ്‌നിരക്ഷാ സേനയും നാട്ടുകാരും കിണറിലേക്ക് ഏണി വച്ച് കൊടുത്ത് അതിലൂടെയാണ് മുങ്ങിക്കൊണ്ടിരുന്ന കാറില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ചത്. കാര്‍ യാത്രികര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നു. കിണറില്‍ നിന്ന് കാറിലേക്ക് വെള്ളം കയറി തുടങ്ങിയതോടെ സീറ്റ് ബെല്‍റ്റ് അഴിച്ച് കാറിന്റെ പിന്‍സീറ്റിലേക്ക് മാറിയ ശേഷം ആദ്യം ഭാര്യയെ പുറത്തെത്തിച്ച് പിന്നാലെയാണ് അനില്‍ പുറത്തെത്തിയത്.

മഴ പെയ്ത് കൊണ്ടിരിക്കെ പണികള്‍ നടന്ന് കൊണ്ടിരിക്കുന്ന റോഡിലെ ചപ്പാത്ത് തിരിച്ചറിയാന്‍ സംഭവിച്ച ചെറിയൊരു പിഴവാണ് അപകടമുണ്ടാക്കിയത്. കാര്‍ വെള്ളത്തിലേക്ക് കൂപ്പ് കൂത്തിയതിന് പിന്നാലെ മനോധൈര്യം കളയാതെ പ്രവര്‍ത്തിച്ചതും അഗ്‌നിശമന സേനയുടെ തക്ക സമയത്തെ ഇടപെടലുമാണ് ദമ്പതികള്‍ക്ക് പുതുജീവന്‍ ലഭിച്ചത്. ഭാര്യ വീട്ടില്‍ വന്ന് മടങ്ങും വഴിയാണ് അപകടം. കാര്‍ പിന്നീട് യന്ത്ര സഹായത്തോടെ കിണറിന് പുറത്ത് എത്തിച്ചു. കാറിന്റെ മുന്‍ഭാഗം തകര്‍ന്ന നിലയിലാണ് ഉള്ളത്.

Post a Comment

أحدث أقدم
Join Our Whats App Group