തിരുവനന്തപുരം ; എ ഡി ജി പിയെ മാറ്റുന്നതിനുള്ള ,സമയം ഒന്നും കുറിച്ചു വച്ചിട്ടില്ലെന്ന് സിപി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇടത് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ വേണ്ട് നടപടി ഉണ്ടാകുമെന്ന്ും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ക്രമസമാധാന ചുവതലയില് നിന്ന് മാറ്റണമെന്ന്താണ് സി പി ഐ നിലപാട്.ഏത് വിഷയത്തില്‍ ആയാലും ഇടതുപക്ഷ പരിഹാരമാണ് സി പി ഐ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എഡിജിപി എംആര്‍ അജിത്ത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി കഴിഞ്ഞ ദിവസം ബിനോയ് വിശ്വം പറഞ്ഞിരുന്നു. സിപിഐ സംസ്ഥാന നിര്‍വാഹക കൗണ്‍സില്‍ യോഗത്തിലാണ് ബിനോയ് വിശ്വം ഇക്കാര്യം അറിയിച്ചത്. എഡിജിപി വിവാദത്തില്‍ സംസ്ഥാന നേതൃയോഗത്തില്‍ ശക്തമായ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അല്‍പ്പം കൂടി കാത്തിരിക്കണമെന്നും ബിനോയ് വിശ്വം പറഞ്ഞത്. ഡിജിപിയുടെ നേതൃത്വത്തില്‍ എഡിജിപിക്കെതിരെ നടക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ട കാര്യവും ബിനോയ് വിശ്വം യോഗത്തെ അറിയിച്ചു
إرسال تعليق