Join News @ Iritty Whats App Group

ഒളിച്ചോട്ടം, പ്രണയം, മകളുടെ പെരുമാറ്റം മടുത്തു, കൊലപ്പെടുത്താനായി ക്വട്ടേഷൻ നൽകി അമ്മ; കൊലയാളി കൊന്നത് അമ്മയെ

ഉത്തർ പ്രദേശിലെ ജസ്രത്പൂരില്‍ മകളെ കൊലപ്പെടുത്താനായി വാടകക്കൊലയാളിയെ കൂട്ടുപിടിച്ച 35കാരിയെ കൊലപ്പെടുത്തി ക്വട്ടേഷൻ ഏറ്റെടുത്തയാൾ. ക്വട്ടേഷൻ ഏറ്റെടുത്തയാൾ മകളുടെ കാമുകനാണെന്ന് 35കാരി തിരിച്ചറിഞ്ഞിരുന്നില്ല.

അൽകാ ദേവി എന്ന യുവതിയാണ് കൗമാരക്കാരിയായ മകളുടെ പെരുമാറ്റത്തിൽ മടുത്ത് മകളെ കൊല്ലാൻ തീരുമാനിച്ചത്. സുഭാഷ് എന്ന വാടക്കക്കൊലയാളിയേയാണ് മകളെ കൊല്ലാനായി യുവതി വിളിച്ച് വരുത്തിയത്. എന്നാൽ വിളിച്ചു വരുത്തിയ കൊലയാളി മകളുടെ കാമുകനാണെന്ന് അൽകാ ദേവി അറിഞ്ഞിരുന്നില്ല. 17കാരി വിവാഹം ചെയ്യാമെന്ന് ഉറപ്പ് കൂടി നൽകിയതോടെ 38കാരനായ സുഭാഷ് സിംഗ് പെൺകുട്ടിയുടെ അമ്മയെ കൊല്ലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നു.

ഒക്ടോബർ ആറിനാണ് 35കാരിയുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. കേസിൽ യുവാവും കൌമാരക്കാരിയും ബുധനാഴ്ച അറസ്റ്റിലായി. ഏതാനും മാസങ്ങൾക്ക് മുൻപ് അൽകാ ദേവിയുടെ മകൾ ഗ്രാമവാസിയായ മറ്റൊരാൾക്കൊപ്പം ഒളിച്ചോടിയിരുന്നു. ഇതിന് പിന്നാലെ ഫറൂഖാബാദിലെ അമ്മയുടെ വീട്ടിലേക്ക് മകളെ അയച്ചതോടെയാണ് പെൺകുട്ടി സുഭാഷുമായി ചങ്ങാത്തത്തിലാവുകയായിരുന്നു.

രാത്രി വൈകിയുള്ള പെൺകുട്ടിയുടെ ഫോൺവിളി ശ്രദ്ധിച്ച അമ്മയുടെ സഹോദരൻ വിവരം പെൺകുട്ടിയുടെ അമ്മയെ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെ പെൺകുട്ടിയ അമ്മ തിരികെ വീട്ടിലേക്ക് കൊണ്ടുവരികയായിരുന്നു. മകളുണ്ടാക്കിയ നാണക്കേടിൽ പ്രകോപിതയായാണ് ഇവർ മകളെ കൊല്ലാനായി ആളെ കണ്ടെത്തിയത്.

Post a Comment

أحدث أقدم
Join Our Whats App Group