നെടുംപൊയില്‍: നെടുംപൊയില്‍-മാനന്തവാടി ചുരം പാതയില്‍ നിർമാണ പ്രവൃത്തി നടക്കുന്ന സ്ഥലത്ത് വീണ്ടും മണ്ണിടിച്ചില്‍.
മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യത്തില്‍ നിർമാണ പ്രവൃത്തി നിർത്തി വെക്കാൻ പൊതുമരാമത്ത് വകുപ്പ് നിർദേശം നല്‍കി.
തിങ്കളാഴ്ച രാത്രി പെയ്ത കനത്ത മഴയിലാണ് നിർമാണ പ്രവൃത്തി നടക്കുന്നതിന്‍റെ മുകള്‍ ഭാഗത്ത് നിന്ന് മണ്ണിടിച്ചിലുണ്ടായത്. കോണ്‍ക്രീറ്റ് പില്ലർ വാർക്കുന്നതിനായി കുഴിയെടുത്ത സ്ഥലത്താണ് മണ്ണിടിഞ്ഞുവീണത്. ദിവസങ്ങള്‍ക്ക് മുമ്ബ് ഇവിടെ മണ്ണിടിഞ്ഞ് വീണ് നിർമാണ പ്രവൃത്തിക്കിടെ തൊഴിലാളി മരണപ്പെട്ടിരുന്നു.
إرسال تعليق