ടെഹ്‌റാന്‍; ശത്രുക്കളെ പരാജയപ്പെടുത്തുമെന്ന് ഇറാന്‍രെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയി. ടെഹ്‌റാനിലെ പള്ളിയ്ല്‍ നിരവധി അനുയായികലെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം
ഇസ്രയേലിന് നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണങ്ങളെ ന്യായീകരിച്ച ഖമനേയി, അത് ഒരു 'പൊതു സേവനം' ആണെന്ന് അഭിപ്രായപ്പെട്ടു.
ഹമാസിനും ഹിസ്ബുല്ലയ്ക്കുമെതിരെ ഇസ്രയേല്‍ ഒരു തരത്തിലും വിജയിക്കില്ലെന്നും ഖമനേയി പറഞ്ഞു. 'ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ട്' എന്ന അനുനായികളുടെ മുദ്രാവാക്യങ്ങള്‍ക്കിടെയാണ് ഖമനേയിയുടെ പ്രഭാഷണം. അഞ്ച് വര്‍ഷത്തിനിടെ ഖമേനയിയുടെ ആദ്യ വെള്ളിയാഴ്ച പ്രഭാഷണമാണ് നടന്നത്. ഇറാന്‍ പരമോന്നത നേതാവിന്റെ ജീവനു ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് പരസ്യമായി പ്രഭാഷണത്തിനെത്തിയത്.
സയ്യിദ് ഹസ്സന്‍ നസ്‌റല്ലയുടെനേതൃത്വത്തിന് കീഴില്‍ വളര്‍ന്ന അനുഗ്രഹീത വൃക്ഷമാണ് ഹിസ്ബുല്ലയെന്ന് ഖമനേയി പറഞ്ഞു. നസ്‌റല്ല ഇപ്പോള്‍ നമ്മോടൊപ്പമില്ല, പക്ഷേ അദ്ദേഹത്തിന്റെ ആത്മാവും അദ്ദേഹത്തിന്റെ പാതയും എന്നേക്കും നമ്മെ പ്രചോദിപ്പിക്കും. സയണിസ്റ്റ് ശത്രുവിനെതിരെ ഉയര്‍ന്നു നില്‍ക്കുന്ന പതാകയായിരുന്നു അദ്ദേഹം.
إرسال تعليق