Join News @ Iritty Whats App Group

ആശങ്കകള്‍ക്ക് വിരാമം, ട്രിച്ചിയില്‍ എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തു; യാത്രക്കാര്‍ സുരക്ഷിതര്‍


സാങ്കേതിക തകരാറിനെ തുടര്‍ന്ന് ലാന്റ് ചെയ്യാന്‍ സാധിക്കാതെ വട്ടമിട്ട് പറന്ന എയര്‍ ഇന്ത്യ വിമാനം ലാന്റ് ചെയ്തു. ഷാര്‍ജയിലേക്ക് 141 യാത്രക്കാരുമായി പോയ വിമാനമാണ് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ആശങ്കകള്‍ക്ക് വിരാമമിട്ട് സുരക്ഷിതമായി തിരിച്ചിറക്കിയത്. വിമാനത്തിലെ 141 യാത്രക്കാരും സുരക്ഷിതരാണ്.

വൈകിട്ട് 5.40ന് ട്രിച്ചിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോകാന്‍ പറന്നുയര്‍ന്ന വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മനസിലാക്കിയതോടെയാണ് തിരികെ ഇറക്കാന്‍ പൈലറ്റ് ശ്രമം ആരംഭിച്ചത്. ലാന്റിംഗ് ഗിയറുകള്‍ക്ക് സംഭവിച്ച തകരാറാണ് വിമാനം തിരികെ ഇറക്കാന്‍ കാരണമായത്. ഇതിനായി വന്‍ സന്നാഹമാണ് റണ്‍വേയില്‍ ഒരുക്കിയിരുന്നത്.

20 ആംബുലന്‍സുകളും അഗ്നിശമന സേനയും റണ്‍വേയില്‍ സജ്ജമായിരുന്നു. സംഭവത്തിന് പിന്നാലെ എയര്‍ എമര്‍ജന്‍സി പ്രഖ്യാപിച്ചിരുന്നു. വിമാനത്തിലെ ഇന്ധനം പൂര്‍ണമായും തീര്‍ക്കാന്‍ വേണ്ടി ആയിരുന്നു വിമാനം വട്ടമിട്ട് പറന്നത്. ഷാര്‍ജയില്‍ രാത്രി 8.30ഓടെ എത്തിച്ചേരേണ്ടതായിരുന്നു എയര്‍ ഇന്ത്യയുടെ ബോയിങ് വിമാനം.

Post a Comment

أحدث أقدم
Join Our Whats App Group