ഇരിട്ടി: എടക്കാനം പുഴക്കരയിലെ പുതുശ്ശേരി ഹൗസിൽ പി.രഞ്ചിത്ത് (36)അന്തരിച്ചു. മസ്തിഷ്ക്കാഘാതത്തെ തുടർന്ന് രണ്ട് മാസത്തിലധികമായി കണ്ണൂർ, കോഴിക്കോട്, മംഗലാപുരം എന്നിവിടങ്ങളിലെ ആശുപത്രികളിൽ ചികിത്സയിലായിരുന്ന ഇദ്ദേഹത്തിൻ്റെ ചികിത്സക്കായി സണ്ണി ജോസഫ് എംഎൽഎ, ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ.ശ്രീലത എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിച്ചു വരുന്നതിനിടെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകിട്ടാണ് മരണപ്പെട്ടത്.നിർമ്മാണതൊഴിലാളിയായിരുന്നു. കെ.രാജുവിൻ്റെയും പി ജാനകിയുടെയും മകനാണ്
ഭാര്യ:ധന്യ.
ഏകമകൾ: നൈനിക (എടക്കാനം എൽ.പി സ്കൂൾ വിദ്യാർത്ഥിനി )
സഹോദരൻ: രജീഷ് (എസി മെക്കാനിക്ക്, അബുദാബി)
സംസ്കാരം: തിങ്കളാഴ്ച്ച രാവിലെ 10.30 മുതൽ 12 മണി വരെ എടക്കാനം എൽ.പി സ്കൂൾ പരിസരത്ത് പൊതുദർശനത്തിന് വെയ്ക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ സംസ്ക്കരിക്കും.
إرسال تعليق