Join News @ Iritty Whats App Group

'അൽത്താഫിൻ്റെ മുഖം ഓർമ്മയിലില്ല, നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് പറഞ്ഞു'; ലോട്ടറി ഏജൻ്റ് നാ​ഗരാജ്


കൽപ്പറ്റ: അൽത്താഫ് ആകെ ടെൻഷനിലാണെന്ന് തോന്നിയെന്നും നാളെയോ മറ്റന്നാളോ കടയിലേക്ക് വരാമെന്ന് അൽത്താഫ് പറ‍ഞ്ഞതായും നാ​ഗരാജ്. സ്ഥിരമായി ലോട്ടറി എടുക്കുന്നയാളല്ല. കർണാടകയിൽ നിന്ന് ഒരുപാട് പേർ വന്നു ലോട്ടറിയെടുക്കാറുണ്ട്. പക്ഷേ ആളുടെ മുഖം ഓ‍ർമ്മ കിട്ടുന്നില്ലെന്നും നാ​ഗരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഗുണ്ടൽപേട്ട് വരെയുള്ളവർ ലോട്ടറി എടുക്കാറുണ്ട്. ബംമ്പർ എടുക്കാൻ മാത്രമായി വരുന്നവരുണ്ട്. വലിയ തുകയ്ക്ക് ലോട്ടറി വാങ്ങി പോവുന്നവരുമുണ്ടെന്നും നാ​ഗരാജ് പറയുന്നു. 

കർണാടക പാണ്ഡ്യപുര സ്വദേശി അൽത്താഫ് ആണ് ഈ വർഷത്തെ തിരുവോണം ബമ്പർ നേടിയ മഹാഭാ​ഗ്യശാലി. കർണാടകയിൽ മെക്കാനിക്കാണ് അൽത്താഫ്. . TG 434222 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. വയനാട ് നിന്നും വിറ്റ ടിക്കറ്റിനായിരുന്നു ഒന്നാം സമ്മാനം. 15 കൊല്ലമായി ടിക്കറ്റെടുക്കുന്നു, ഫുൾ ഹാപ്പി എന്ന് അൽത്താഫ് ഏഷ്യാനെറ്റ് ന്യൂസിനോട് തത്സമയം പ്രതികരിച്ചു. വയനാട്ടിലെ ബന്ധുവീട്ടിൽ എത്തിയപ്പോഴാണ് അൽത്താഫ് ഓണം ബംപറെടുത്തത്. ഒന്നാം സമ്മാനം തനിക്കാണെന്ന് ഇന്നലെ തന്നെ അറിഞ്ഞിരുന്നു എന്നും അൽത്താഫ്.  

വയനാട് ബത്തേരിയിലെ എൻജിആർ ലോട്ടറീസ് നടത്തുന്ന നാ​ഗരാജ് ആണ് ടിക്കറ്റ് വിറ്റത്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റതെന്നും ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമെന്നായിരുന്നു നാ​ഗരാജിന്റെ ആദ്യപ്രതികരണം. പനമരത്തെ എസ് ജെ ലക്കി സെൻററിൽ നിന്നുമാണ് നാഗരാജ് ടിക്കറ്റെടുത്തത്. ജിനീഷ് എ ആണ് എസ് ജെ ലക്കി സെൻററിലെ ഏജൻറ്. ഏജൻസി കമ്മീഷനായി 2.5 കോടി രൂപയാണ് നാഗരാജിന് ലഭിക്കുക. 

ഓണ ബമ്പറിൻറെ രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേർക്ക് ) ആണ്. മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ, ഓരോ പരമ്പരകൾക്കും രണ്ടു വീതം സമ്മാനമെന്ന കണക്കിൽ 20 പേർക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേർക്ക് വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി അഞ്ചു ലക്ഷം രൂപ വീതവും ലഭിക്കും. ഒൻപതു പേർക്കാണ് സമാശ്വാസ സമ്മാനം ലഭിക്കുക.

Post a Comment

أحدث أقدم
Join Our Whats App Group