Join News @ Iritty Whats App Group

എ​ഡി​എ​മ്മി​ന്‍റെ മ​ര​ണം: അ​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്നു ക​ള​ക്ട​റെ നീ​ക്കി; ലാ​ൻ​ഡ് റ​വ​ന്യു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ അ​ന്വേ​ഷി​ക്കും


ക​ണ്ണൂ​ർ: എ​ഡി​എം ന​വീ​ൻ ബാ​ബു​വി​ന്‍റെ മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച സം​ഭ​വ​ങ്ങ​ളി​ലെ തു​ട​ര​ന്വേ​ഷ​ണ ചു​മ​ത​ല​യി​ൽ​നി​ന്ന് ക​ണ്ണൂ​ർ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​നെ നീ​ക്കി. റ​വ​ന്യൂ വ​കു​പ്പ് മ​ന്ത്രി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ചു​മ​ത​ല ലാ​ൻ​ഡ് റ​വ​ന്യു ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ർ എ. ​ഗീ​ത​ക്ക് കൈ​മാ​റി. സം​ഭ​വ​ത്തി​ൽ എ​ഡി​എ​മ്മി​ന് അ​നു​കൂ​ല​മാ​യ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ക​ള​ക്ട​ർ ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ അ​തി​നു​പി​ന്നാ​ലെ ക​ള​ക്ട​ർ​ക്ക് എ​തി​രെ ആ​രോ​പ​ണം വ​ന്ന​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ചു​മ​ത​ല മ​റ്റൊ​രാ​ളെ ഏ​ൽ​പി​ച്ച​ത്.

പി.​പി. ദി​വ്യ വ​രു​ന്ന​തും എ​ഡി​എ​മ്മി​നെ​തി​രെ സം​സാ​രി​ക്കു​ന്ന​തും ക​ള​ക്ട​ർ അ​റി​ഞ്ഞി​രു​ന്നു എ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​വു​ക​യാ​ണ്. ക​ള​ക്ട​റു​ടെ ഫോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ൾ അ​ന്വേ​ഷി​ക്കും. ക​ള​ക്ട​ർ ഓ​ഫീ​സി​ൽ എ​ത്തി​യാ​ലു​ട​ൻ​ത​ന്നെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് സ​ർ​വീ​സ് സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം.

Post a Comment

أحدث أقدم
Join Our Whats App Group