Join News @ Iritty Whats App Group

മഅദനിക്കെതിരായ ആരോപണം: പുസ്തകം കത്തിച്ച് സംവാദത്തിന്‌ വെല്ലുവിളിച്ച്‌ പി.ഡി.പി.

മഅദനിയുടെ പൊതുപ്രവര്‍ത്തനത്തിലെ ഏതെങ്കിലും കാലഘട്ടത്തില്‍ തീവ്രവാദനിലപാട്‌ സ്വീകരിച്ചതിനു വസ്‌തുതകളും തെളിവുകളും നിരത്തി പരസ്യസംവാദത്തിന്‌ തയാറുണ്ടോയെന്ന്‌ പി.ഡി.പി. നേതാക്കള്‍ പത്രസമ്മേളനത്തില്‍ വെല്ലുവിളിച്ചു.


കൊച്ചി: കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരില്‍ തീവ്രവാദചിന്ത വളര്‍ത്തിയതില്‍ അബ്‌ദുള്‍ നാസര്‍ മഅദനിക്കു പങ്കുണ്ടെന്ന പി. ജയരാജന്റെ പുസ്‌തകത്തിലെ പരാമര്‍ശത്തിനെതിരേ പി.ഡി.പി. രംഗത്ത്‌. മഅദനിയുടെ പൊതുപ്രവര്‍ത്തനത്തിലെ ഏതെങ്കിലും കാലഘട്ടത്തില്‍ തീവ്രവാദനിലപാട്‌ സ്വീകരിച്ചതിനു വസ്‌തുതകളും തെളിവുകളും നിരത്തി പരസ്യസംവാദത്തിന്‌ തയാറുണ്ടോയെന്ന്‌ പി.ഡി.പി. നേതാക്കള്‍ പത്രസമ്മേളനത്തില്‍ വെല്ലുവിളിച്ചു.

തൊണ്ണൂറുകളില്‍ മഅദനി രൂപീകരിച്ച സന്നദ്ധസംഘടനാ പ്രവര്‍ത്തനത്തിന്റെ പേരില്‍ അദ്ദേഹത്തിനെതിരേ കേരളത്തില്‍ ഒരു കേസ്‌ പോലുമില്ല. പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ പോലീസ്‌ പ്രതിചേര്‍ത്ത എല്ലാ കേസിലും മഅദനി നിരപരാധിയെന്നാണു കോടതികള്‍ വിധി പറഞ്ഞത്‌.ഫാസിസത്തിനെതിരേ ഇന്ന്‌ മതേതരകക്ഷികള്‍ നടത്തുന്ന പ്രതികരണമാണ്‌ അന്ന്‌ മഅദനിയും ഉറക്കെപ്പറഞ്ഞത്‌.

അദ്ദേഹത്തിനെതിരായ അനവസരത്തിലെ ആരോപണം അവജ്‌ഞയോടെ തള്ളുന്നതായി പി.ഡി.പി. സംസ്‌ഥാന ജനറല്‍ സെക്രട്ടറിമാരായ വി.എം. അലിയാര്‍, മുഹമ്മദ്‌ റജീബ്‌, മജീദ്‌ ചേര്‍പ്പ്‌, ടി.എ. മുജീബ്‌ റഹ്‌മാന്‍, ജില്ലാ സെക്രട്ടറി ജമാല്‍ കുഞ്ഞുണ്ണിക്കര തുടങ്ങിയവര്‍ പറഞ്ഞു.

ഇതിനിടെ പി ജയരാജന്റെ പ്രകാശനം ചെയ്ത പുസ്തകം കത്തിച്ച് പിഡിപി പ്രവര്‍ത്തകര്‍. 'കേരളം: മുസ്‌ലിം രാഷ്ട്രീയം രാഷ്ട്രീയ ഇസ്‌ലാം' എന്ന പുസ്തകമാണ് പിഡിപി പ്രവര്‍ത്തകര്‍ കത്തിച്ചത്. അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരെയുള്ള പരാമര്‍ങ്ങളിലാണ് പ്രതിഷേധം. പുസ്തക പ്രകാശന ചടങ്ങ് നടക്കുന്നതിനിടെ വേദിക്ക് പുറത്താണ് പിഡിപി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group