Join News @ Iritty Whats App Group

സുഹൃത്തിനോടുള്ള വൈരാ​ഗ്യം തീർക്കാൻ വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി; കൗമാരക്കാരൻ പിടിയിൽ

മുംബൈ > വിമാനങ്ങൾക്ക് നേരെ ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരൻ അറസ്റ്റിൽ. സുഹൃത്തിന്റെ പേരിൽ വ്യജ സോഷ്യൽ മീഡിയ അക്കൗണ്ട് ഉണ്ടാക്കി അതുവഴിയാണ് നാല് വിമാനങ്ങൾക്ക് നേരെ ഭീഷണി സന്ദേശം മുഴക്കിയത്. ഭീഷണിയെത്തുടർന്ന് വിമാനങ്ങൾ പുറപ്പെടാൻ വൈകിയിരുന്നു. സുഹൃത്തിനോടുള്ള വൈരാ​ഗ്യം തീർക്കാനാണ് വ്യാജ എക്സ് അക്കൗണ്ട് ഉണ്ടാക്കി ഭീഷണി സന്ദേശം അയച്ചത്. ഭീഷണിയെത്തുടർന്ന് ന്യൂയോർക്കിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹിയിലേക്ക് വഴി തിരിച്ചു വിടുകയും മസ്കത്തിലേക്കും ജിദ്ദയിലേക്കുമുള്ള ഇൻഡി​ഗോ വിമാനങ്ങൾ മണിക്കൂറുകളോളം താമസിക്കുകയും ചെയ്തു. ചത്തിസ്​ഗഡിൽ നിന്നാണ് കൗമാരക്കാരനെ പിടികൂടിയത്.

അടുത്തിടെയായി വിമാനങ്ങൾക്കുള്ള ഭീഷണി വർധിച്ചുവരുന്നതായി ഔദ്യോ​ഗിക വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 12 വിമാനങ്ങൾക്ക് നേരെയാണ് ഭീഷണികളാണുണ്ടായത്. ഇന്ന് ബംഗളൂരുവിലേക്ക് പോകുന്ന ആകാശ എയർ വിമാനത്തിനും ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിനും നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.

ഇന്നലെ ഡൽഹി–ചിക്കാഗോ വിമാനത്തിലും മുംബൈയിൽ നിന്ന് ന്യൂയോർക്കിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിലും ബോംബ് ഭീഷണിയുണ്ടായിരുന്നു. എയർ ഇന്ത്യ ഡൽഹി–ഷിക്കാഗോ, ദമ്മാം-ലക്നൗ ഇൻഡിഗോ, അയോധ്യ-ബംഗളൂരു എയർ ഇന്ത്യ എക്സ്പ്രസ്, ദർഭംഗയിൽ നിന്ന് മുംബൈയിലേക്കുള്ള സ്പൈസ് ജെറ്റ് വിമാനം (എസ്ജി 116), ബാഗ്ഡോഗ്രയിൽ നിന്ന് ബംഗളൂരുവിലേക്കുള്ള ആകാശ എയർ (ക്യുപി 1373), അമൃത്സർ–ഡെറാഡൂൺ– ഡൽഹി വിമാനം(9I 650), മധുരയിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്(IX 684)എന്നിവയ്ക്കു നേരെയും ബോബ് ഭീഷണിയുണ്ടായി.

കഴിഞ്ഞ ദിവസം മധുരയിൽനിന്ന് സിംഗപ്പൂരിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് വ്യോമസേനയുടെ ഫൈറ്റർ ജെറ്റുകളുടെ സുരക്ഷയോടെയാണ് ടേക്ക് ഓഫ് ചെയ്തത്. കുറ്റവാളികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും സംഭവത്തിൽ ഡാർക്ക് വെബ് നിരീക്ഷിച്ചു വരികയാണെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. @schizobomber777 എന്ന എക്സ് അക്കൗണ്ടിൽ നിന്നാണ് ഭീഷണികളത്രയും

Post a Comment

أحدث أقدم
Join Our Whats App Group