Join News @ Iritty Whats App Group

സ്കൂള്‍ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം


ട്ടന്നൂർ: സ്കൂള്‍ വിദ്യാർഥികളുമായി പോകുകയായിരുന്ന വാൻ നിയന്ത്രണംവിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. വാനിലുണ്ടായിരുന്ന വിദ്യാർഥികളും ആയയും ഡ്രൈവറും പരിക്കേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെ മട്ടന്നൂർ-അഞ്ചരക്കണ്ടി റോഡില്‍ കാര വളവിലായിരുന്നു അപകടം. മട്ടന്നൂർ നഗരസഭയുടെ കീഴില്‍ പഴശിയില്‍ പ്രവർത്തിക്കുന്ന ബഡ്സ് സ്കൂള്‍ വാനാണ് അപകടത്തില്‍പ്പെട്ടത്. 

വാഹനത്തില്‍ അഞ്ചു കുട്ടികളും ആയയുമായിരുന്നു ഉണ്ടായിരുന്നത്. സ്കൂളില്‍നിന്ന് വിദ്യാർഥികളെ വീട്ടിലേക്ക് വിടാനായി പോകുകയായിരുന്നു വാൻ. അപകടത്തില്‍പ്പെട്ട വിദ്യാർഥികള്‍ ഉള്‍പ്പെടെയുള്ളവരെ ഓടിക്കൂടിയ നാട്ടുകാർ ഉടൻ തന്നെ മട്ടന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ പ്രശ്നമില്ലെന്ന് കണ്ടെത്തി ഇവരെ പിന്നീട് വീടുകളിലാക്കി. അപകടത്തില്‍പ്പെട്ട വാഹനം പിന്നീട് ക്രെയിൻ ഉപയോഗിച്ച്‌ ഉയർത്തി. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്തും മട്ടന്നൂർ പോലീസും സ്ഥലത്തെത്തി.

Post a Comment

أحدث أقدم
Join Our Whats App Group