യുവാവിനെ കാണാതായതായി പരാതി. കൊട്ടിയൂർ ചുങ്കക്കുന്ന് പൊയ്യമലയിലെ മനക്കപ്പറമ്പിൽ എം.കെ ജെറിനെയാണ് സുൽത്താൻബത്തേരിയിൽ വച്ച് വ്യാഴാഴ്ച രാവിലെ 11:30 മുതൽ കാണാതായത്.
സഹോദരൻറെ വിവാഹവുമായി ബന്ധപ്പെട്ട് ബന്ധുക്കളോടൊപ്പം സുൽത്താൻ ബത്തേരിയിൽ എത്തിയതായിരുന്നു ജെറിൻ. ബന്ധുക്കളെല്ലാം വസ്ത്ര വ്യാപാര സ്ഥാപനത്തിൽ കയറുകയും ജെറിൻ പുറത്തു നിൽക്കുകയും ആയിരുന്നു. പിന്നീട് അന്വേഷിച്ചപ്പോൾ ആണ് ജെറിനെ കാണാനില്ല എന്ന് മനസ്സിലായത്. ജെറിന്റെ ഫോൺ സ്വിച്ചഡ്ഓഫ് ആയ നിലയിലും ആണ്. ഇതുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9447371602,9048848078,
9526167793 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക
إرسال تعليق