Join News @ Iritty Whats App Group

ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര നടത്തി.


പേരാവൂർ : ഒൿടോബർ 28,29, 30 നവംബർ 1തീയതികളിൽ നടക്കുന്ന ഇരിട്ടി ഉപജില്ല കേരള സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരിക ഘോഷയാത്ര നടത്തി. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ ആന്റണി സെബാസ്റ്റ്യൻ അയലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.

കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂളിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര കൊളക്കാട് ടൗൺ ചുറ്റി സന്തോം എച്ച്എസ്എസിൽ അവസാനിച്ചു. ഇരിട്ടി ഉപജില്ലയിലെ 103 സ്കൂളുകളിൽ നിന്നുമായി ഏകദേശം 6000ത്തോളം കുട്ടികൾ വിവിധ കലാ മത്സരങ്ങളിൽ പങ്കെടുക്കുന്നു. കാപ്പാട് സെന്റ് സെബാസ്റ്റ്യൻസ് യുപി സ്കൂൾ, സാന്റോം ഹയർ സെക്കൻഡറി സ്കൂൾ കൊളക്കാട് ,ചെങ്ങോം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് പരിസരങ്ങൾ എന്നിവിടങ്ങളിൽ 29 ഓളം സ്റ്റേജുകളിലായാണ് കലോത്സവം നടക്കുക . എ ഇ ഒ ഇൻ ചാർജ് വിജയൻ കോയാക്കാട്, എൻ എം ഒ കെ . ശ്രീകാന്ത് , സ്കൂൾ മാനേജർ റവ. ഫാ. തോമസ് പട്ടാംകുളം, എച് എം ഫോറം ട്രഷറർ മാത്യു ജോസഫ്, ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ സോളി തോമസ്, പ്രഥമാധ്യാപകൻ എൻ . വി . മാത്യു , പ്രഥമാധ്യാപിക ജാൻസി തോമസ്, പ്രോഗ്രാം കൺവീനർ ജെക്സിൻ ടി ജോസ്, സാംസ്കാരിക കമ്മിറ്റി കൺവീനർ കെ . പി . പ്രകാശൻ , ജോയിന്റ് കൺവീനർ സെബി എം സെബാസ്റ്റ്യൻ, വാർഡ് മെമ്പർമാർ, പിടിഎ പ്രസിഡന്റുമാർ, പിടിഎ അംഗങ്ങൾ, സംഘടനാ ഭാരവാഹികൾ, അധ്യാപകർ, അനധ്യാപകർ, മാതാപിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group