ഇ
രിട്ടി: നഗരത്തില്‍ നിന്നും പുറംന്തള്ളുന്ന ജൈവ മാലിന്യങ്ങള്‍ ഉപയോഗിച്ച് ഗുണമേന്മയുള്ള ജൈവവളം ഉല്പാദിപ്പിച്ച് വില്പന നടത്താൻ ഇരിട്ടി നഗരസഭ.ഹരിതകർമ്മസേന ഇരിട്ടി ടൗണില്‍ നിന്നും ശേഖരിക്കുന്ന ഒന്നര ടണ്‍ ജൈവ മാലിന്യം അത്തിത്തട്ടിലെ ജൈവ മാലിന്യ പരിപാലന കേന്ദ്രത്തില്‍ എത്തിച്ച് വിൻട്രോ കംമ്ബോസ്റ്റ്, തുമ്ബുർമുഴി തുടങ്ങിയവയിലൂടെ സംസ്‌ക്കരിച്ച് കൃത്യമായ ഇടവേളകളില്‍ ഇനോകുലം കൂട്ടിച്ചേർത്ത് ഉണക്കി പൊടി രൂപത്തിലാക്കിയാണ് ജൈവവളം വില്പന നടത്തുന്നത്.
ജൈവംവള വില്പനയുടെയും എം.സി.എഫില്‍ അഗ്നി സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിക്കുന്നതിന്റെയും ഉദ്ഘാടനം ചെയർപേഴ്സണ്‍ കെ.ശ്രീലത നിർവ്വഹിച്ചു. വൈസ് ചെയർമാൻ പി.പി.ഉസ്മാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻമാരായ എ.കെ.രവിന്ദ്രൻ,കെ.സുരേഷ്, കൗണ്‍സിലർ എൻ.കെ.ഇന്ദുമതി, പി.രഘു, ക്ലീൻസിറ്റി മാനേജർ കെ.വി.രാജിവൻ,ഹരിതകേരള മിഷൻ റിസോഴ്സ് പേഴ്സണ്‍ ജയപ്രകാശ് പന്തക്ക, കെ.ആർ.അശോകൻ എന്നിവർ പ്രസംഗിച്ചു
إرسال تعليق