ലോഗോയില്‍ മാറ്റം വരുത്തി ബിഎസ്എന്‍എല്ലും. പുതിയ ലോഗോയില്‍ ഇന്ത്യ എന്നത് വെട്ടി ഭാരതമാക്കി മാറ്റിയിട്ടുണ്ട്. ലോഗോയുടെ നിറത്തിലും കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. മുന്‍പ് ഉണ്ടായിരുന്ന ലോഗോയിലെ നീലയും ചുവപ്പും നിറങ്ങള്‍ മാറ്റിയാണ് ദേശീയ പതാകയുടെ നിറങ്ങളും ഇന്ത്യയുടെ ഭൂപടവും ഉള്‍പ്പെടുത്തിയാണ് പുതിയ ലോഗോ.
ഇതുകൂടാതെ പഴയ ലോഗോയില്‍ ഉണ്ടായിരുന്ന കണക്ടിംഗ് ഇന്ത്യ എന്ന പരസ്യവാചകം നീക്കി കണക്ടിംഗ് ഭാരത് എന്നാക്കി മാറ്റിയിട്ടുണ്ട്. കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ബിഎസ്എന്‍എല്‍ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ പുതിയ ലോഗോ പ്രകാശനം ചെയ്തത്. നേരത്തെ ദൂരദര്‍ശന്‍ ലോഗോ നിറം മാറ്റിയതും വിവാദമായിരുന്നു.
ഇതിന് പിന്നാലെയാണ് ബിഎസ്എന്‍എല്‍ ലോഗോയില്‍ പുതിയ മാറ്റങ്ങള്‍ വരുത്തിയത്. താങ്ങാനാകുന്ന ചെലവില്‍ സുരക്ഷിതമായി ഭാരതത്തെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ലോഗോ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ബിഎസ്എന്‍എല്‍ വ്യക്തമാക്കി.
إرسال تعليق