ശബരിമല> ശബരിമല മേൽശാന്തിയായി എസ് അരുൺ കുമാർ നമ്പൂതിരിയെ തെരഞ്ഞെടുത്തു. കൊല്ലം ശക്തികുളങ്ങര സ്വദേശിയാണ് അരുൺ കുമാർ.
ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പാണ് നടന്നത്. രാവിലെ ഉഷപൂജയ്ക്ക് ശേഷമായിരുന്നു മേൽമേൽശാന്തി നറുക്കെടുപ്പ്. പന്തളം രാജകൊട്ടാരം പ്രതിനിധികളായ ഋഷികേഷ് വർമ, വൈഷ്ണവി എന്നീ കുട്ടികളാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കാനുള്ള നറുക്കെടുത്തത്.തുലാമാസ പൂജകൾക്ക് ശേഷം 21ന് രാത്രി 10ന് നട അടയ്ക്കും.
إرسال تعليق