മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിന് അര്‍ഹത നേടിയ എഡിജിപി എംആര്‍ അജിത്കുമാറിന് മെഡല്‍ നല്‍കരുതെന്ന് ഡിജിപി. പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ അന്വേഷണം നേരിടുന്നതിനാല്‍ അജിത്കുമാറിന് മെഡല്‍ നല്‍കേണ്ടെന്ന തീരുമാനത്തിലാണ് സംസ്ഥാന പൊലീസ് മേധാവി.
സാധാരണയായി മെഡല്‍ പ്രഖ്യാപിച്ചാലും ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ മെഡല്‍ നല്‍കാറില്ല. ഇതേ തുടര്‍ന്ന് അന്വേഷണം നേരിടുന്നതിനാല്‍ എഡിജിപി എംആര്‍ അജിത്കുമാറിന് മെഡല്‍ നല്‍കരുതെന്ന് ഡിജിപി മുഖ്യമന്ത്രിയ്ക്ക് കത്ത് അയച്ചു. അജിത്കുമാറിനൊപ്പം ഹരിശങ്കര്‍ ഐപിഎസും മെഡലിന് അര്‍ഹത നേടിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രിയുടെ മെഡല്‍ ദാന ചടങ്ങ് നടക്കുക. നിലമ്പൂര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെ ആയിരുന്നു എഡിജിപിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. പൊലീസ് ക്യാമ്പിലെ മരം മുറി, സ്വര്‍ണക്കടത്ത്, പൂരം കലക്കല്‍ തുടങ്ങിയ ആരോപണങ്ങളായിരുന്നു പിവി അന്‍വര്‍ ഉന്നയിച്ചത്.
إرسال تعليق