ന്യൂഡല്‍ഹി; ബലാത്സംഗ കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് നവ്#കി. ചോദ്യം ചെയ്യുമ്പോള്‍പലതും മറന്നുവെന്ന ഉത്തരമാണ് സിദ്ദിഖ് നല്‍കുന്നത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പടെ പോലീസ് ആവശ്യപ്പെട്ട തെളിവുകള്‍ കൈമാറാനായി തയ്യാറായില്ലെന്നും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിദ്ദിഖിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന് പോലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
ചരിത്രം നായകനെന്ന് വാഴ്ത്തുന്നതിന് മുന്‍പ് സിദ്ദിഖിന്റെ കള്ളത്തരം വെളിച്ചത്ത് കൊണ്ടു വരണം. അല്ലെങ്കില്‍ വരുംതലമുറ സിദ്ദിഖിനെ സര്‍വ്വാദരണീയനായി വാഴ്ത്തുന്ന സാഹചര്യം ഉണ്ടാകും. ബലാത്സംഗ കേസില്‍ സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിക്ക് കൈമാറിയ റിപ്പോര്‍ട്ടിലാണ് സര്‍ക്കാര്‍ ഈ ആവശ്യം ഉന്നയിച്ചത്. ചൊവ്വാഴ്ചയാണ് കോടതി സിദ്ദിഖിന്റെ ജാമ്യാപേക്ഷ പരി?ഗണിക്കുക.
അന്വേഷണം പ്രാഥമികഘട്ടത്തിലാണെങ്കിലും നിരവധി തെളിവുകള്‍ പ്രതിക്കെതിരെ ലഭിച്ചിട്ടുണ്ട്. പണം കൊണ്ടും പദവി കൊണ്ടും സ്വാധീനമുള്ള വ്യക്തിയാണ് സിദ്ദിഖ്. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ കുറ്റവാളിയെ പോലെ ഓടി ഒളിച്ചു. സിദ്ദിഖ് ക്ഷണിച്ചിട്ടാണ് പരാതിക്കാരി തിരുവനന്തപുരത്ത് എത്തിയത്. സുപ്രീം കോടതി സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ പരാതിക്കാരി കേസില്‍ നിന്ന് പിന്മാറാന്‍ സാധ്യതയുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
إرسال تعليق