Join News @ Iritty Whats App Group

സംസ്ഥാന തല എൻ.സി.സി. ബെസ്റ്റ് കാഡറ്റായി എം ജി കോളേജിലെ സൂരജ് പി നായറിന്


കണ്ണൂർ: കോഴിക്കോട് വെച്ച് നടന്ന എൻ.സി.സി. ഇൻ്റർ ഗ്രൂപ്പ് ബെസ്റ്റ് കാഡറ്റ് മത്സരത്തിൽ
എൻ സി സി സീനിയർ വിംഗ്‌ (ആർമി) വിഭാഗത്തിൽ 
ഇരിട്ടി എം ജി കോളജിലെ വിദ്യാർത്ഥി 
കാഡറ്റ് സൂരജ് പി നായർനെ
 കേരള-ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ ബെസ്റ്റ് കാഡറ്റായി
തിരഞ്ഞടുത്തു. 

  സംസ്ഥാനത്തെ അഞ്ച് ഗ്രൂപ്പുകൾ തമ്മിലായിരുന്നു മത്സരം. ഓരോ ഗ്രൂപ്പിൽ നിന്നും സീനിയർ വിഭാഗത്തിൽ ഇരുപത് പേരും ജൂനിയർ വിഭാഗത്തിൽ 10 പേരുമാണ് ബെസ്റ്റ് കാഡറ്റ് മത്സരത്തിൽ പങ്കടുത്തത്. നേരത്തെ വിവിധ ബറ്റാലിയനുകളിൽ നടന്ന ക്യാമ്പുകളിൽ പങ്കെടുത്തവരിൽനിന്നാണ് ഗ്രൂപ്പ് തലത്തിൽ മത്സരാർത്ഥികളായി തിരഞ്ഞെടുത്തത് . 

ബെസ്റ്റ് കാഡറ് മത്സരത്തിൽ ഡ്രിൽ, ഫയറിങ്ങ്, എഴുത്ത് പരീഷ, ഇന്റർവ്യൂ, ഗ്രൂപ്പ് ഡിസ്ക്ഷൻ, ഫ്ലാഗ് ഏരിയ ബ്രീഫിങ്ങ് 
എന്നീ ഇനങ്ങളിലായാണ് മത്സരങ്ങൾ നടന്നത് . 
 
സ്വദേശി വിമുക്ക ഭടൻ പ്രതീപൻ ടി.ബി യുടെയും ഇരിക്കൂർ ഗവ ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപിക രമണികെ.പിയുടെയും
 മകനാണ്‌ സൂരജ് പി നായർ. 
ഇരിട്ടി മഹാത്മാഗാന്ധി കോളജിലെ 
രണ്ടാം വർഷ ഫിസിക്സ് ബിരുദ വിദ്യാർത്ഥിയാണ്.

ഒഫീഷ്യേറ്റിംഗ് എൻ.സി.സി. അഡീഷണൽ ഡയറക്ടർ ബ്രിഗേഡിയർ എ രാഗേഷ് ട്രോഫി സമ്മാനിച്ചു.

 കണ്ണൂർ 31 കേരള ബറ്റാലിയൻ കമാണ്ടിങ്ങ് ഓഫീസർ കേണൽ അമർ സിങ്ങ് ബാലി, അഡ്മിനിസ് ട്രേറ്റീവ്ഓഫീസർ ലഫ് കേണൽ മുകേഷ് കുമാർ, എം ജി 
കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി, പ്രിൻസിപ്പാൾ 
പ്രൊഫ (ഡോ.) സ്വരൂപ ആർ, എൻസി സി ഓഫിസർ ക്യാപ്റ്റൻ (പ്രൊഫ.) ജിതേഷ് കെ തുടങ്ങിയവർ അഭിനന്ദിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group