തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ഗവർണർ നേരിട്ട് വിളിപ്പിച്ചു. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കാനാണ് ഗവർണറുടെ നിർദേശം. നാളെ വൈകിട്ട് നാല് മണിക്ക് രാജ്ഭവനിൽ എത്തിച്ചേരാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. മലപ്പുറത്തെ സ്വർണക്കടത്ത്, ഹവാല കേസുകൾ വിശദീകരിക്കണമെന്നും ഇതിൽ ഉൾപ്പെട്ട ദേശവിരുദ്ധ ശക്തികൾ ആരെന്നും വ്യക്തമാക്കണമെന്നും ഗവർണർ അറിയിച്ചു. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മലപ്പുറത്തിനു ഒപ്പം ഫോൺ ചോർത്തലും വിശദീകരിക്കണം.
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; വിടാതെ ഗവർണർ, ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ നിർദേശം
News@Iritty
0
إرسال تعليق