Join News @ Iritty Whats App Group

മലയാളി വൈദികൻ കർദിനാൾ പദവിയിലേക്ക്; പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ; സ്ഥാനാരോഹണം ഡിസംബർ 8ന്

കോട്ടയം: മലയാളി വൈദികനെ കർദിനാൾ പദവിയിലേക്ക് പ്രഖ്യാപിച്ച് ഫ്രാൻസിസ് മാർപാപ്പ. സിറോ മലബാർ സഭാ ചങ്ങനാശേരി രൂപതാംഗമായ മോൺസി‌ഞ്ഞോർ ജോർജ് കൂവക്കാടിനെയാണ് കർദിനാളായി വത്തിക്കാനിൽ നടന്ന ചടങ്ങിൽ ഫ്രാൻസിസ് മാർപ്പാപ്പ പ്രഖ്യാപിച്ചത്.സ്ഥാനാരോഹണം ഡിസംബർ 8ന് നടക്കും. 20 പുതിയ കർദിനാൾമാരെയാണ് വത്തിക്കാൻ പ്രഖ്യാപിച്ചത്.

നിലവിലെ വത്തിക്കാനിൽ മാർപ്പാപ്പയുടെ ഔദ്യോഗിക സംഘത്തിൽ അംഗമാണ് നിയുക്ത കർദിനാൾ. 2006 മുതലാണ് വത്തിക്കാൻ നയതന്ത്ര വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരുന്ന മോൺസിഞ്ഞോർ ജോർജ് കൂവക്കാടിന് ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രെലേറ്റ് പദവി നൽകി ഫ്രാൻസീസ് മാർപ്പാപ്പ ആദരിച്ചിരുന്നു. അൾജീരിയ, ദക്ഷിണ കൊറിയ - മംഗോളിയ, ഇറാൻ, കോസ്തറിക്കാ തുടങ്ങിയ സ്ഥലങ്ങളിൽ മോൺ. ജോർജ്ജ് അപ്പസ്തോലിക് നു ൺഷ്യേച്ചറിന്റെ സെക്രട്ടറിയായി സേവനം ചെയ്തിട്ടുണ്ട്.

ചങ്ങനാശേരി മാമ്മൂട് ലൂർദ് മാതാ പളളി ഇടവകാംഗമാണ് മോൺസിഞ്ഞോർ ജോർജ് കൂവക്കാട്. മോൺ. ജോർജ്ജ് 2004 ൽ പുരോഹിതനായി അഭിഷിക്തനായി. കുറിച്ചി സെന്റ് തോമസ് മൈനർ സെമിനാരിയിലും മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കൽ സെമിനാരിയിലും റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിലും വൈദിക പഠനം പൂർത്തിയാക്കിയത്. എസ്. ബി. കോളേജ് പൂർവ വിദ്യാർത്ഥിയുമായ മോൺ. കൂവക്കാട് റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടറേറ്റും സ്വന്തമാക്കിയിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group