ലഖ്നൗ: പ്രായം കുറയ്ക്കാൻ ആഗ്രഹിക്കാത്തവർ ആരാണുള്ളതല്ലേ. ഇത്തിരി കാശ് ചിലവാക്കിയാലും ചെറുപ്പമായാൽ മതിയെന്നും ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ചെറുപ്പം ആവാൻ പോയർക്ക് ലക്ഷങ്ങൾ നഷ്ടമായതായി റിപ്പോർട്ട്. യുവത്വം നിലനിർത്താൻ സഹായിക്കുന്ന മെഷീനുണ്ടെന്ന് പറഞ്ഞുപറ്റിച്ചാണ് തട്ടിപ്പ്.
ഉത്തർപ്രദേശിലെ കാൻപൂരിലെ ദമ്പതികളാണ് 35 കോടിയോളം പറ്റിച്ചത്. ' ഇസ്രായേൽ നിർമ്മിത ടൈംമെഷീൻ' ഉപയോഗിച്ച് യൗവനം നേടാമെന്ന് വാഗ്ദാനം ചെയ്താണ് രാജീവ് കുമാർ ദുബെയും ഭാര്യ രശ്മി ദുബെയും തങ്ങളുടെ ' തെറാപ്പി സെന്ററിൽ ' നിന്ന് അഴിമതി നടത്തിയത്. ഇസ്രായേലിൽ നിന്ന് എത്തിച്ച ഈ യന്ത്രം 60 വയസ്സുകാരനെ 25 വയസ്സുകാരനാക്കി മാറ്റുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. റിവൈവൽ വേൾഡ് എന്നാണ് സ്ഥാപനത്തിന്റെ പേര്.
ഓക്സിജൻ തെറാപ്പിയിവൂടെ പ്രായം കുറയ്ക്കുമെന്നാണ് ഇവർ പറഞ്ഞത്. നിരവധിപേരാണ് പ്രായം കുറയ്ക്കാൻ ആയി ഇവരുടെ അടുത്തേക്ക് എത്തിയത്. ഇസ്രായേലിൽ നിന്ന് ഒരു ടൈം മെഷീൻ ഇറക്കുമതി ചെയ്തതായി അവർ അവകാശപ്പെട്ടു. ഈ മിഷൻ ഉപയോഗിച്ച് ഓക്സിജൻ തെറാപ്പിയിലൂടെ യുവത്വം വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് ഇവർ പറഞ്ഞിരുന്നത്.
അന്തരീക്ഷത്തിലെ അമിതമായ മലിനീകരണം ദ്രുതഗതിയിലുള്ള വാർദ്ധ്യകത്തിലേക്ക് നയിക്കുമെന്ന് ഇവർ പ്രായമായവരോട് പറഞ്ഞിരുന്നത്. ഓക്സിജൻ തെറാപ്പി ചെയ്താൽ ഏതാനും മാസങ്ങൾ കൊണ്ട് ഒരാൾക്ക് ചെറുപ്പമാകാൻ സാധിക്കുമെന്നും അവർ പറഞ്ഞു. 10 സെഷനുകൾതക്ക് 6000 രൂപയും മൂന്ന് വർഷത്തെ റിവാർഡ് സംവിധാനത്തിന് 90000 രൂപയ്ക്കും അവർ പാക്കേജുകൾ വാഗ്ദാനം ചെയ്തുവെന്നാണ് മുതിർന്ന പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് കൊണ്ടുള്ള റിപ്പോർട്ട്.
രാജീവ് കുമാറും രശ്നി ദുബെയും തങ്ങളെ കബളിപ്പിച്ചെന്ന് ആരോപിച്ച് മൂന്ന് ദമ്പതികൾ രംഗത്ത് വന്നിരുന്നു. 10.75 ലക്ഷം രൂപ തട്ടിയെടുത്തതായി ഇരകളിൽ ഒരാൾ പറഞ്ഞു. കാൺപൂർ ആസ്ഥാനമായുള്ള അഴിമതിക്കാർ മൊത്തം 35 കോടി തട്ടിയെടുത്ത് നിരവധിപേരെ പറ്റിച്ചതായി ആണ് ആരോപണം.
ദമ്പതികൾ തങ്ങളുടെ പദ്ധതി നടപ്പാക്കാനായി ഒരു പിരിമിഡ് പദ്ധതിയാണ് തയ്യാറാക്കിയിരുന്നത് എന്നാണ് വിവരം. ഒരു ഉപഭോക്താവ് മറ്റൊരാളെ കൂടെ കൊണ്ടുവന്നാൽ അവർക്ക് അടുത്ത സെഷൻ സൗജന്യമായി ലഭിക്കും.
25 ഓളം ദമ്പതികൾക്ക് തട്ടിപ്പിൽ പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കണക്കാക്കുന്നത്. രണ്ട് പേരും ഇപ്പോൾ ഒളിവാലാണ്. ഇവർ രാജ്യം വിട്ടതായും സംശയം ഉണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
إرسال تعليق