Join News @ Iritty Whats App Group

സമ്മാനമായി 50000 രൂപ, ഐ ഫോണ്‍, ആരും വിശ്വസിക്കും, ഗായിക ചിത്രയുടെ പേരും പടവും; എല്ലാം വ്യാജം, പേജ് പൂട്ടിച്ചു

ചെന്നൈ: ഗായിക കെഎസ് ചിത്രയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് പേജ് ഉണ്ടാക്കി പണം തട്ടാൻ ശ്രമം. ഇത്തരം സന്ദേശങ്ങളിൽ വീഴരുതെന്നും തട്ടിപ്പിന് ഇരയാകാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ചിത്ര ആവശ്യപ്പെട്ടു. ചിത്രയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചിത്രയുടെ പേരുപയോഗിച്ച് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിച്ച അഞ്ച് പേജുകൾ പൂട്ടിച്ചു. തന്‍റെ പേരിലുള്ള വ്യജ ഫേസ്ബുക്ക് പേജിലൂടെ പണം തട്ടാൻ ശ്രമം നടത്തുന്നതിന്‍റെ സ്ക്രീൻ ഷോട്ട് ചിത്ര കഴിഞ്ഞ ദിവസം പുറത്ത് വിട്ടിരുന്നു.

'ഇത് ശരിക്കും ചിത്ര ചേച്ചിയാണോ എന്ന് ഒരാൾ ചോദിക്കുമ്പോൾ അതെയെന്നും താൻ ഒരു കമ്പനിയുടെ ബ്രാൻഡ് അംബാസിഡറാണെന്നും മറുപടി കൊടുക്കുന്നതാണ് സ്ക്രീൻഷോട്ടിലുണ്ടായിരുന്നത്. 10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയെല്ലാമാണ് വ്യാജ അക്കൌണ്ടിലൂടെ നടത്തുന്ന വ്യാജ വാഗ്ദാനങ്ങൾ. 

തന്റെ പേരിൽ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഗായിക ചിത്ര പൊലീസിനെ സമീപിച്ചത്. ഇതേത്തുടർന്ന് നടത്തിയ പരിശോധനയിൽ സൈബർ ക്രൈം വിഭാഗം അഞ്ച് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ പൂട്ടിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചതോടെ ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചു. സംഭവത്തിൽ ജാഗ്രത വേണമെന്നും തട്ടിപ്പിന് ഇരായാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പൊലീസും അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group