Join News @ Iritty Whats App Group

വ്യാജബോംബ് ഭീഷണി; 25 കാരൻ അറസ്റ്റിൽ, സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശന നിര്‍ദേശം നൽകി കേന്ദ്രം

ദില്ലി: വിമാനങ്ങള്‍ക്കു നേരെയുള്ള വ്യാജബോംബ് ഭീഷണിയില്‍ സാമൂഹികമാധ്യമങ്ങള്‍ക്ക് കര്‍ശനനിര്‍ദേശവുമായി കേന്ദ്രം. വിവരങ്ങൾ 72 മണിക്കൂറിനുള്ളിൽ വിവരങ്ങൾ അധികാരികൾക്ക് കൈമാറണം. ഇല്ലെങ്കിൽ ഐടി ആക്ട് പ്രകാരം കുറ്റകൃത്യമായി കണക്കാക്കുമെന്നാണ് മാർഗ നിർദ്ദേശം. ഇതിനിടെ ബോംബ് ഭീഷണി കേസിൽ 25 കാരനെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. 

തുടർച്ചയായുണ്ടാകുന്ന ബോംബ് ഭീഷണി സന്ദേശങ്ങളിൽ തടയാൻ സാമൂഹികമാധ്യമ കമ്പനികൾക്കായി കർശന നിർദ്ദേശമാണ് കേന്ദ്ര ഐടി മന്ത്രാലയം നൽകിയിരിക്കുന്നത്. മെറ്റയും, എക്സും അടക്കം അന്വേഷണത്തിന് സഹായിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടു. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ട വിവരങ്ങൾ കൈമാറാൻ സമൂഹമാധ്യമങ്ങൾക്ക് ബാധ്യതയുണ്ട്. നിശ്ചിത സമയപരിധിക്കുള്ളിൽ വിവരങ്ങൾ അന്വേഷണം ഏജൻസികൾക്ക് കൈമാറണം. 72 മണിക്കൂറിനുള്ളിൽ വിവരങ്ങൾ നൽകണം. രാജ്യസുരക്ഷാ, സാമ്പത്തിക സുരക്ഷ, ഐക്യം എന്നിവയ്ക്ക് ഭീഷണിയാവുന്ന വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയും നീക്കം ചെയ്യുകയും വേണം. ഇല്ലെങ്കിൽ കുറ്റകൃത്യങ്ങൾക്ക് കൂട്ടുനിന്നതായി കണക്കാക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇതിനിടെ ദില്ലിവിമാനത്താവളത്തിൽ ഇന്നലെ ലഭിച്ച വ്യാജ സന്ദേശവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തംനഗർ സ്വദേശി ശുഭമാണ് അറസ്റ്റിലായത്. നിലവിൽ നടക്കുന്ന ഭീഷണികളുടെ വാർത്ത കേട്ട് ശ്രദ്ധനേടാൻ നടത്തിയ നീക്കം എന്നാണ് ഇയാളുടെ മൊഴി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Post a Comment

أحدث أقدم
Join Our Whats App Group