ജന്‍പൂര്‍: ഭൂമിയെചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് 17 കാരന്റെ തല വെട്ടിമാറ്റി ക്രൂരമായ കൊലപാതകം. ഉടലില്‍ നിന്നും തെറിച്ചുവീണ തല മടിയില്‍ എടുത്തുവെച്ച് മാതാവ് മണിക്കൂറുകളോളം കരഞ്ഞു. ഗൗരബാദ്ഷാപൂര്‍ പോലീസ് സ്റ്റേഷനു കീഴിലുള്ള കബിറുദ്ദീന്‍ ഗ്രാമത്തിലെ രാംജീത് യാദവിന്റെ മകന്‍ അനുരാഗ് എന്ന 17 കാരനാണ് കൊല്ലപ്പെട്ടത്. കുറ്റവാളികള്‍ ഒളിവില്‍ പോയി.
ഗ്രാമത്തിലെ ഭൂമിയെച്ചൊല്ലി നാലു പതിറ്റാണ്ടുകളായി രണ്ട് പാര്‍ട്ടികള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നും ബുധനാഴ്ച ഏറ്റുമുട്ടിയതോടെ കാര്യങ്ങള്‍ അക്രമാസക്തമായെന്നും പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബുധനാഴ്ച അനുരാഗിനെ ഏതാനും പേര്‍ ഓടിച്ചിട്ടു വെട്ടിയിരുന്നു. അക്രമികളില്‍ ഒരാള്‍ വാളെടുത്തു ആക്രമിക്കുകയും കൗമാരക്കാരന്റെ തല ഉടലില്‍ നിന്ന് വേര്‍പെടുത്തുകയും ചെയ്യുന്ന തരത്തില്‍ ആയുധം വീശുകയുമായിരുന്നു. രണ്ടുപേരെ കസ്റ്റഡിയിലെടുത്തെങ്കിലും കൊലപാതകി ഒളിവിലാണ് ഇയാളെ കണ്ടെത്താന്‍ ശ്രമങ്ങള്‍ തുടരുകയാണ്.
ക്രമസമാധാന നില തകരാതിരിക്കാന്‍ നിരവധി പോലീസ് സംഘങ്ങള്‍ സ്ഥലത്തെത്തി. 40 മുതല്‍ 45 വര്‍ഷമായി നില നില്‍ക്കുന്ന ഭൂമി തര്‍ക്കം രൂക്ഷമായിരിക്കുകയാണെന്ന് പോലീസ് സൂപ്രണ്ട് അജയ് പാല്‍ ശര്‍മ്മ പറഞ്ഞു. ഒരു കക്ഷിയില്‍ നിന്നുള്ള രണ്ട് പേര്‍, രമേഷ്, ലാല്‍ത എന്നിവര്‍ എതിര്‍വിഭാഗത്തെ ആക്രമിച്ചവരില്‍ ഉള്‍പ്പെടുന്നു.
കുറ്റം ചെയ്തവര്‍ക്ക് സാധ്യമായ ഏറ്റവും കഠിനമായ ശിക്ഷ നല്‍കുമെന്ന് ജൗന്‍പൂര്‍ ജില്ലാ മജിസ്ട്രേറ്റ് ദിനേശ് ചന്ദ്ര പറഞ്ഞു. ''ഇത് ഇരുകക്ഷികളും തമ്മിലുള്ള പഴയ ഭൂമി തര്‍ക്കമാണെന്നും ഇത് സിവില്‍ കോടതിയുടെ പരിഗണനയിലാണെന്നും തര്‍ക്കത്തില്‍ മൂന്ന് ദിവസത്തിനകം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.'' അദ്ദേഹം പറഞ്ഞു.
إرسال تعليق