Join News @ Iritty Whats App Group

ബംഗലുരുവില്‍ കനത്തമഴയില്‍ അഞ്ചുനിലക്കെട്ടിടം തകര്‍ന്നു ; അഞ്ചു മരണം, 13 പേരെ രക്ഷപ്പെടുത്തി; 20 പേരോളം കുടുങ്ങിക്കിടക്കുന്നു


ബെംഗളൂരു: ഐടി ഹബ്ബില്‍ കനത്ത മഴ തുടരുന്നതിനിടയില്‍ കനത്ത നാശനഷ്ടം. കഴിഞ്ഞദിവസം ഒരു അഞ്ചുനിലക്കെട്ടിടം തകര്‍ന്ന് അഞ്ചുപേര്‍ മരണമടയുകയും അഞ്ചുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനും കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുക്കുന്നതിനുമുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. 13 പേരെ ഇതുവരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.

ബെംഗളൂരുവിന്റെ കിഴക്കന്‍ മേഖലയിലെ ഹൊറമാവ് അഗര മേഖലയില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് കെട്ടിടം തകര്‍ന്നത്. കെട്ടിടം തകരുമ്പോള്‍ 20ഓളം പേര്‍ കെട്ടിടത്തിനുള്ളില്‍ ഉണ്ടായിരുന്നതായി അധികൃതര്‍ അറിയിച്ചു. കെട്ടിടം തകര്‍ന്നുവീഴുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയ അയാസ് എന്നയാളെ രക്ഷപ്പെടുത്തി. 16 മണിക്കൂറുകളാണ് ഇയാള്‍ തകര്‍ന്ന കെട്ടിടത്തിനിടയില്‍ കിടന്നത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ചൊവ്വാഴ്ച രാത്രി ദുരന്തസ്ഥലം സന്ദര്‍ശിച്ചു.

21 പേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി അറിയിച്ചു. അനധികൃതമായി നിര്‍മ്മിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നു വീണതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

മറ്റുള്ളവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. ആദ്യം രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയാക്കിയ ശേഷം ഉചിതമായ പരിഹാരം നല്‍കും. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്, റെസ്‌ക്യൂ ടീം, അഗ്‌നിശമന സേന, പോലീസ് എന്നിവരെല്ലാം സ്ഥലത്തുണ്ട്. ഉച്ചയ്ക്ക് 1.00 മണിയോടെ ഉച്ചഭക്ഷണത്തിന് വിശ്രമിക്കുമ്പോള്‍, വലിയ ശബ്ദം കേട്ടതായും കെട്ടിടം കുലുങ്ങാന്‍ തുടങ്ങിയതായും ഇവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ പറഞ്ഞു. കെട്ടിടത്തിനുള്ളില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചതായും ഇവര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group