കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിയായി പത്രിക സമർപ്പിച്ച പ്രിയങ്ക ഗാന്ധിക്കുള്ളത് 12 കോടി രൂപയുടെ സ്വത്ത്.
നാമനിർദേശ പത്രികയ്ക്കൊപ്പം നല്കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മൂന്ന് ബാങ്കുകളിലെ നിക്ഷേപം ഉൾപ്പെടെ 4.24 കോടി രൂപയുടെ ജംഗമവസ്തുക്കളും 7.74 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്.
2.1 കോടി രൂപയുടെ ഭൂസ്വത്തുക്കൾ ഉണ്ട്. 15.75 ലക്ഷം രൂപയുടെ ബാധ്യതയുണ്ട്. ഭർത്താവ് റോബർട്ട് വധ്ര സമ്മാനമായി നല്കിയ ഹോണ്ട സിആർവി കാർ, 1.15 കോടി വിലമതിക്കുന്ന 4400 ഗ്രാം സ്വർണം എന്നിവയുണ്ട്.
ഹിമാചൽ പ്രദേശിലെ സിംലയിൽ സ്വന്തമായി വീടുണ്ടെന്നും അത് 5.63 കോടി രൂപ വിലമതിക്കുന്നതാണെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.
ഭർത്താവ് റോബർട്ട് വധ്രയുടെ ആസ്തി സംബന്ധിച്ചും സത്യവാങ്മൂലത്തിൽ പറയുന്നു. 37.91 കോടി രൂപയുടെ ജംഗമവസ്തുക്കളും 27.64 കോടി രൂപയുടെ സ്ഥാവരവസ്തുക്കളുമുണ്ട്.
إرسال تعليق