അഞ്ചരക്കണ്ടി: ഇന്ത്യൻ റെയില്‍വേയില്‍ ക്ലാർക്ക് തസ്‌തികയില്‍ ജോലി വാഗ്ദാനം നല്‍കി 12,50,000 രൂപ തട്ടിയെടുത്തുവെന്ന യുവാവിന്റെ പരാതിയില്‍ അഞ്ചു പേർക്കെതിരെ വഞ്ചനകുറ്റത്തിന് പിണറായി പൊലീസ് കേസെടുത്തു.
അഞ്ചരക്കണ്ടി ഓടത്തില്‍ പീടികയിലെ പി.കെ. സ്വാതിഷിന്റെ പരാതിയിലാണ് മക്രേരിയിലെ ലാല്‍ചന്ദ്, ചൊക്ലിയിലെ കെ. ശശി, കോട്ടയത്തെ ശരത്, ഗീതാറാണി, എബി എന്നിവർക്കെതിരെ കേസെടുത്തത്.
റെയില്‍വേയില്‍ ജോലി വാഗ്ദാനം നല്‍കി പരാതിക്കാരനില്‍ നിന്നും കഴിഞ്ഞ വർഷം ഡിസംബർ അഞ്ചു മുതല്‍ കീഴത്തൂരില്‍ വെച്ചും എറണാകുളത്ത് വെച്ചും രണ്ടു ഗഡുക്കളായി 12,50,000 രൂപ വാങ്ങുകയും നാലും അഞ്ചും പ്രതികളെ ഫോണില്‍ വിളിച്ച് റെയില്‍വേയിലെ ഉന്നത ഉദ്യോ ഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയെന്നും റെയില്‍വേയുടെ വ്യാജസീല്‍ പതിച്ച നിയമന ഉത്തരവ് നല്‍കി ചതിക്കുകയും ജോലിയോ കൊടുത്ത പണമോതിരിച്ചുനല്‍കാതെ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
إرسال تعليق